Posted On
date_range Updated On
date_range നിപ സംശയം: മലപ്പുറത്തെ ജനപ്രതിനിധിയും രണ്ടു മക്കളും നിരീക്ഷണത്തിൽ
കോഴിക്കോട്: നിപ സംശയത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയും രണ്ടു മക്കളും മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ശനിയാഴ്ച അർധരാത്രിയാണ് ഇവരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഐസൊലേറ്റഡ് വാർഡിൽ ചികിത്സയിലുള്ള മൂവരുടെയും സ്ഥിതി ഗുരുതരമല്ല. സ്വകാര്യ ആശുപത്രിയിൽനിന്ന് മണിപ്പാൽ വൈറസ് റിസർച് സെൻററിലേക്ക് സാമ്പ്ൾ പരിശോധനക്കയച്ചിട്ടുണ്ട്. തിങ്കളാഴ്ച ഫലം ലഭിച്ചാലേ കൂടുതൽ പറയാനാവൂവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇദ്ദേഹത്തെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ മെഡിക്കൽ കോളജിൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.