നിപ: ഉറവിടം തേടുന്നു; പ്രതിരോധപ്രവർത്തനങ്ങൾ തുടരും

കൊച്ചി: എറണാകുളം ഗവ. ​മെഡിക്കൽ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഏഴുപേർക്കും നിപ ഇല്ലെന്ന് സ്ഥിരീ കരിച്ചതോടെ വൈറസി​​െൻറ ഉറവിടം കണ്ടെത്താൻ നടപടി ഊർജിതം. പരിശോധനഫലങ്ങൾ ആശ്വാസം പകരുന്നതാണെങ്കിലും പ്രതിരോധപ്ര വർത്തനങ്ങൾ തീവ്രമായി തുടരുകയാണ്. ഇന്‍കുബേഷന്‍ പീരിയഡ് കഴിയുംവരെ നിരീക്ഷണം തുടരുമെന്ന്​ അധികൃതർ അറിയിച്ചു.

പുണെ വൈറോളജി ലാബിൽനിന്ന്​ ലഭിച്ച ഐസൊലേഷൻ വാർഡിലുള്ള ഏഴാമത്തെ ആളുടെ പരിശോധനഫലവും നെഗറ്റിവ് ആണ്​. അതേസമയം, ഇവ രിൽ ഒരാളുടെ ശരീരസ്രവം വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്​. ഇതിൽ അസ്വാഭാവികതയില്ലെന്നും നടപടിക്രമം മാത്രമാണ െന്നുമാണ് ആരോഗ്യവകുപ്പി​​െൻറ വിശദീകരണം. രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ നില കൂടുതൽ മെച്ചപ്പെ​െട്ടന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമ്മയുമായി വിദ്യാർഥി സംസാരിച്ചു. തുടർ ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ യോഗം ചേർന്നു.

ഉറവിടം സംബന്ധിച്ച വിവരങ്ങൾ അറിയാൻ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി), എയിംസ്​, നിംഹാന്‍സ്, നാഷനല്‍ സ​െൻറര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവിടങ്ങളില്‍നിന്ന് എത്തിയ വിദഗ്ധര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി. എയിംസ്​, നിംഹാന്‍സ് എന്നിവിടങ്ങളിലെ വിദഗ്​ധർ ആശുപത്രിയില്‍ എത്തി നിപരോഗിയുടെ സ്ഥിതിഗതികൾ വിശദമായി അവ​േലാകനം ചെയ്​തു.

നാഷനല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നുള്ള സംഘം മെഡിക്കല്‍ കോളജിലെ ലാബ് സന്ദര്‍ശിച്ചു. വവ്വാലുകളെക്കുറിച്ച് പഠിക്കാൻ ഡോ. സുദീപ്, ഡോ. ഗോഖ്‌റേ, ഡോ. ബാലസുബ്രഹ്മണ്യം എന്നവരടങ്ങിയ മൂന്നംഗ വിദഗ്ധസംഘവും എത്തിയിട്ടുണ്ട്​. നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ്, എൻ.സി.ഡി.സി എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ പറവൂരിലെ വീടും പരിസരവും തൊടുപുഴയിലെ കോളജ്, താമസസ്ഥലം എന്നിവിടങ്ങളില​​ും പരിശോധന നടത്തിയിരുന്നു.

രോഗിയുമായി സമ്പര്‍ക്കത്തിലുള്ളതായി ഇതുവരെ കണ്ടെത്തിയത് 318 പേരെയാണ്. ഇവരുടെ വിശദാംശങ്ങളെടുക്കുകയും വിശകലനം നടത്തുകയും ചെയ്തു. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 52 പേര്‍ തീവ്രനിരീക്ഷണത്തിലാണ്. 266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. നിപ സ്ഥിരീകരിക്കാനുള്ള പരിശോധനക്ക്​ മെഡിക്കല്‍ കോളജില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 30 രോഗികളെകൂടി പ്രവേശിപ്പിക്കാവുന്ന രണ്ടാമത്തെ ഐ​െസാലേഷന്‍ വാര്‍ഡും ഇവിടെ സജ്ജമാക്കി.

കടയ്ക്കൽ സ്വദേശിക്ക് നിപയില്ലെന്ന്​ സ്​ഥിരീകരണം
തിരുവനന്തപുരം: പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട്​ യുവാക്കളിൽ ഒരാൾക്ക് നിപയില്ലെന്ന്​ പരിശോധനഫലം. ആലപ്പുഴ വൈറോളജി ലാബിൽ നടന്ന കൊല്ലം കടയ്ക്കൽ സ്വദേശിയായ പതിനെട്ടുകാര​​െൻറ സ്രവ സാമ്പിൾ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ എം.എസ്. ഷർമദ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ള രണ്ടാമൻ തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ പത്തൊമ്പതുകാര​​െൻറ പരിശോധനഫലം ലഭിച്ചിട്ടില്ല. ഇത്​ ശനിയാഴ്​ച ലഭിച്ചേക്കും.

Tags:    
News Summary - Nipah Virus - kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.