നിപ ബാധിച്ച യുവാവിൻെറ നില മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ​

കൊച്ചി: നിപ ബാധിച്ച്​ കളമശ്ശേരി മെഡിക്കൽ കോളജ്​ ഐസൊലേഷൻ വാർഡിൽ കഴിയുന്ന യുവാവിൻെറ നില മെച്ചപ്പെട്ടുവെന്ന്​ മെഡിക്കൽ ബുള്ളറ്റിൻ. യുവാവ്​ അമ്മയുമായി ഫോണിൽ സംസാരിച്ചു. ഇടക്കിടെ പനിയുണ്ടെന്നും നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

പനി ബാധിച്ച്​ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഏഴാമത്തെയാൾക്കും നിപയില്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. തൊടുപുഴയിൽ താമസിക്കുന്ന ഒഡിഷ സ്വദേശിക്കായിരുന്നു നിപയില്ലെന്ന് സ്ഥിരീകരിച്ചത്.

Tags:    
News Summary - nipah virus-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.