കൊച്ചി: നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരായ കുപ്രചാരണങ്ങൾക്ക് തടയിടാൻ എല്ലാ നടപടികളും സ്വീകരിച്ചതായി സർക്കാർ ഹൈകോടതിയിൽ. സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി അകന്നതായ വിലയിരുത്തൽ ഏറെ ഗുണകരമാണെന്നും സന്തോഷമുണ്ടാക്കുന്നതായും കോടതി. രോഗ പ്രതിരോധ നടപടികളെ ദുർബലപ്പെടുത്തുന്ന വ്യാജപ്രചാരണങ്ങൾ നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹരജികളിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
വ്യാജ പ്രചാരണങ്ങൾ നടത്തിയ ആലപ്പുഴ സ്വദേശി മോഹനന് എന്ന മോഹനന് വൈദ്യര്, ജേക്കബ് വടക്കഞ്ചേരി തുടങ്ങിയവർക്കെതിരെ കോഴിക്കോട് സ്വദേശികളും നിയമ വിദ്യാര്‍ഥികളുമായ പി.കെ. അര്ജുന്, എസ്. അജയ് വിഷ്ണു എന്നിവരാണ് ഹരജി നൽകിയിട്ടുള്ളത്. നിപ വൈറസ് എന്ന ഒന്ന് ഇല്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ബോധപൂർവം ജനങ്ങളിൽ ആശങ്കയുണ്ടാക്കുകയാണെന്നുമാണ് ഫേസ്ബുക്ക്, യു ട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവരും പ്രചരിപ്പിക്കുന്നതെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.ഇവരുടെ ഫേസ്ബുക്ക്, യു ട്യൂബ് പോസ്റ്റുകൾ നീക്കാന്‍ വിവരസാങ്കേതിക നിയമപ്രകാരം ഉത്തരവിടണമെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിപ സംബന്ധിച്ച വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചതിന് മോഹനന് വൈദ്യർക്കും ജേക്കബ് വടക്കഞ്ചേരിക്കുമെതിരെ തൃത്താല, പേരാമ്പ്ര പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനല്‍ കേസെടുത്തതായി സംസ്ഥാന സർക്കാറിനുവേണ്ടി െഎ.ടി അണ്ടർ സെക്രട്ടറി ആർ. ശ്യാംനാഥ് സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. ഫേസ്ബുക്കിെലയും യു ട്യൂബിെലയും വ്യാജ പ്രചാരണ പോസ്റ്റുകൾ നീക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളെ നിപ ഭീഷണിയിൽനിന്ന് രക്ഷപ്പെടുത്താൻ എല്ലാ മാർഗങ്ങളും സ്വീകരിച്ചതായും വിശദീകരണത്തിൽ പറയുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി.
യാത്രാവിലക്ക് നീക്കി
തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിപ വൈറസ് ബാധയെത്തുടർന്ന് ചില ജില്ലകളിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം ആരോഗ്യവകുപ്പ് പിൻവലിച്ചു. 21 ദിവസത്തിനുശേഷവും പുതിയ നിപ വൈറസ് ബാധയുണ്ടാകാത്ത സാഹചര്യത്തിൽ സംസ്ഥാനം വൈറസ് ഭീതിയിൽനിന്ന് മുക്തമായി എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് യാത്രാവിലക്ക് പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.