നിപ കോഴികളിലൂടെ പകരുമെന്ന​ വ്യാജവാർത്ത- അന്വേഷണം ആരംഭിച്ചു. 

തിരുവനന്തപുരം: നിപ വൈറസ് ബാധ കോഴികളിലൂടെ പകരുമെന്ന തരത്തിൽ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസി​​​െൻറ പേരില്‍ പ്രചരിച്ച വ്യാജവാര്‍ത്തയിൽ അന്വേഷണം. കോഴിക്കോട് സിറ്റി പോലീസ് കമീഷണര്‍ കാളിരാജ് മഹേഷ്‌കുമാറി​​​െൻറ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് നടക്കാവ് പോലീസാണ്​ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്​.

ഐപി.സി. 468, 471 പോലീസ് ആക്ട് 120 (O) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.  ഇത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്​. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യാജപോസ്റ്റ് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു. 
 

Tags:    
News Summary - nipah virus-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.