നിപ പ്രതിരോധം കേരളത്തിന് യു.പിയില്‍ ആദരം

തിരുവനന്തപുരം: നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായകമായ നേതൃപാടവത്തിന്​ കേരളത്തിന്​ പുരസ്​കാരം. ഉത്തർപ്രദേശ്​ വാരാണസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷൻ ദേശീയ സമ്മേളനത്തിലാണ്​ എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ലീഡര്‍ഷിപ്​ അവാര്‍ഡ് സമ്മാനിച്ചത്. മന്ത്രി കെ.കെ. ശൈലജ ഏറ്റുവാങ്ങി.

അടിയന്തര ചികിത്സയിലും തീവ്ര പരിചരണത്തിലും കേരളം കൈവരിച്ച സുപ്രധാന സംഭാവനകൾ മന്ത്രി വിശദീകരിച്ചു. എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷൻ ഓര്‍ഗനൈസിങ്​ സെക്രട്ടറി ഡോ. എസ്.കെ. ശുക്ല, എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ രാജ്യത്തെ ഏക കോണ്‍ഫറന്‍സാണിത്​.

Tags:    
News Summary - Nipah Virus: UP Honoured Kerala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.