നിപ: നിയന്ത്രണ വിധേയം, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി 

തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​പ വൈ​​റ​​സ് ആ​​ശ​​ങ്ക ഒ​​ഴി​​ഞ്ഞ​​താ​​യി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. രോ​​ഗ​​ത്തി​​​െൻറ ഒ​​ന്നാം​​ഘ​​ട്ട സാ​​ഹ​​ച​​ര്യം പൂ​​ർ​​ണ​​മാ​​യും നി​​യ​​ന്ത്ര​​ണ വി​​ധേ​​യ​​മാ​​ണ്. ര​​ണ്ടാം ഘ​​ട്ട​​ത്തി​​ൽ രോ​​ഗ​​വ്യാ​​പ​​നം ഏ​​റു​​മെ​​ന്ന ആ​​ശ​​ങ്ക ഉ​​ണ്ടാ​​യി​​രു​െ​​ന്ന​​ങ്കി​​ലും പു​​തി​​യ സ്രോ​​ത​​സ്സ്​ ഇ​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​വ​​രു​​ടെ ചി​​കി​​ത്സാ ചെ​​ല​​വ് തി​​രി​​കെ ന​​ൽ​​കു​​മെ​​ന്നും സ​​ര്‍വ​​ക​​ക്ഷി​​യോ​​ഗ​​ശേ​​ഷം മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. ക​​ല​​ക്ട​​റു​​ടെ റി​​പ്പോ​​ര്‍ട്ടി​​​െൻറ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ചി​​കി​​ത്സാ ചെ​​ല​​വ് മ​​ട​​ക്കി ന​​ൽ​​കു​​ക.

കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ല്‍ 2400 ഉം ​​മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ല്‍ 150 ഉം ​​റേ​​ഷ​​ന്‍കി​​റ്റ്​ വി​​ത​​ര​​ണം ചെ​​യ്യും. 10 കി​​ലോ അ​​രി​​യും ഒ​​രു​​കി​​ലോ പ​​ഞ്ച​​സാ​​ര​​യും പ​​ല​​വ്യ​​ഞ്​​​ജ​​ന​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് കി​​റ്റ്. മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​ക​​ളി​​ല്‍ സ്‌​​കൂ​​ളു​​ക​​ള്‍ക്കും കോ​​ള​​ജു​​ക​​ള്‍ക്കും 12 വ​​രെ അ​​വ​​ധി​​യാ​​യി​​രി​​ക്കും. ജി​​ല്ല​​ക​​ളി​​ല്‍ 30 വ​​രെ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്തും. പൊ​​തു​​കൂ​​ട്ടാ​​യ്മ​​ക​​ളും മ​​റ്റും ഒ​​ഴി​​വാ​​ക്ക​​ണം. ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ള്‍ വ​​ഴി അ​​നാ​​വ​​ശ്യ ഭീ​​തി​​പ​​ര​​ത്തു​​ന്ന​​വ​​ര്‍ക്കെ​​തി​​രെ ന​​ട​​പ​​ടി​​യു​​ണ്ടാ​​കും.

ജി​​ല്ല​​ക​​ളി​​ൽ ശു​​ചീ​​ക​​ര​​ണം ഊ​​ര്‍ജി​​ത​​മാ​​ക്ക​​ണ​​മെ​​ന്ന സ​​ര്‍വ​​ക​​ക്ഷി​​യോ​​ഗ​​ത്തി​​​െൻറ നി​​ര്‍ദേ​​ശം പ​​രി​​ഗ​​ണി​​ച്ച് തു​​ട​​ര്‍ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. നി​​പ ബാ​​ധ വേ​​ഗം ക​​ണ്ടെ​​ത്തി പ്ര​​തി​​രോ​​ധി​​ക്കാ​​നും മ​​ര​​ണ​​നി​​ര​​ക്ക് കു​​റ​​ക്കാ​​നു​​മാ​​യ സ്ഥ​​ലം കേ​​ര​​ള​​മാ​​ണ്. ആ​​രോ​​ഗ്യ​​പ്ര​​വ​​ര്‍ത്ത​​ക​​രെ​​യും ജീ​​വ​​ന​​ക്കാ​​രെ​​യും നാ​​ട്ടു​​കാ​​രെ​​യും മു​​ഖ്യ​​മ​​ന്ത്രി​​യും ക​​ക്ഷി​​നേ​​താ​​ക്ക​​ളും അ​​ഭി​​ന​​ന്ദി​​ച്ചു. ചി​​കി​​ത്സ​​യു​​ടെ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ത​​ന്നെ നി​​പ വൈ​​റ​​സ് സം​​ശ​​യി​​ച്ച​​തും തു​​ട​​ര്‍ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​തും അ​​ഭി​​ന​​ന്ദ​​നാ​​ര്‍ഹ​​മാ​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.  ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ല്‍ രോ​​ഗം പ​​ട​​രു​​മെ​​ന്ന ആ​​ശ​​ങ്ക​​ക്ക് സാ​​ധ്യ​​ത​​യി​​ല്ലെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​​കെ.ശൈ​​ല​​ജ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ ര​​ണ്ടു​​ദി​​വ​​സ​​വും ന​​ട​​ത്തി​​യ സാ​​മ്പി​​ള്‍ പ​​രി​​ശോ​​ധ​​ന​​ക​​ളി​​ല്‍ വൈ​​റ​​സ് ബാ​​ധ ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ല.

ആ​​രോ​​ഗ്യ വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​ആ​​ര്‍.​​എ​​ല്‍. സ​​രി​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ജൂ​​ൺ മു​​ഴു​​വ​​ന്‍ കോ​​ഴി​​ക്കോ​​ട്ട് തു​​ട​​രും. അ​​വ​​സ​​രം ചൂ​​ഷ​​ണം ചെ​​യ്ത് മാ​​സ്‌​​കി​​നും മ​​റ്റും വി​​ല വ​​ര്‍ധി​​പ്പി​​ച്ച​​വ​​ര്‍ക്കെ​​തി​​രെ​​യും ന​​ട​​പ​​ടി  സ്വീ​​ക​​രി​​ക്കും. വി​​ദേ​​ശ​​യാ​​ത്ര​​ക്ക്​ വി​​ല​​ക്കു​​ണ്ടാ​​വാ​​തി​​രി​​ക്കാ​​ന്‍ കേ​​ന്ദ്ര​​സ​​ര്‍ക്കാ​​റി​​നോ​​ട് ഇ​​ട​​പെ​​ടാ​​ന്‍  ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. വൈ​​റ​​സ് സം​​ബ​​ന്ധി​​ച്ച് ആ​​ദ്യം സം​​ശ​​യം പ്ര​​ക​​ടി​​പ്പി​​ച്ച ബേ​​ബി മെ​​മ്മോ​​റി​​യ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ. ​​അ​​നൂ​​പ്,  ഡോ. ​​ജ​​യ​​കൃ​​ഷ്ണ​​ന്‍, മൃ​​ത​​ദേ​​ഹം മ​​റ​​വു​​ചെ​​യ്യാ​​ൻ നേ​​തൃ​​ത്വം ന​​ൽ​​കി​​യ  കോ​​ർ​​പ​​റേ​​ഷ​​ൻ ഹെ​​ൽ​​ത്ത്​ ഒാ​​ഫി​​സ​​ർ എ​​ന്നി​​വ​​രെ മ​​ന്ത്രി അ​​ഭി​​ന​​ന്ദി​​ച്ചു.

ജൂൺ അവസാനം വരെ ജാഗ്രത തുടരും -ആരോഗ്യ മന്ത്രി
നവമാധ്യമങ്ങളിൽ പ്രചാരണം മാറ്റിനിർത്തിയാൽ രോഗവ്യാപനം തടയുന്നതിൽ മാധ്യമങ്ങൾ നല്ല പങ്ക് വഹിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ജാഗ്രത തുടരണം. ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ സംവിധാനങ്ങൾ തുടരും.  മികച്ച പ്രവർത്തനമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് നടത്തിയത്. കേന്ദ്ര സർക്കാറിൽ നിന്നും മികച്ച സഹായം ലഭിച്ചു. രണ്ടാം ഘട്ടത്തിൽ രോഗവ്യാപനം കൂടുതൽ ഉണ്ടായില്ല. ജൂൺ അവസാനം വരെ ജാഗ്രത തുടരണം. കോഴിക്കോട് കേന്ദ്രീകരിച്ച് ജൂൺ അവസാനം വരെ സർക്കാർ സഹായം ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 

സർക്കാറിന്‍റെത് മികച്ച പ്രവർത്തനം -ചെന്നിത്തല 
നിപ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യ വകുപ്പിന്‍റെത് മികച്ച പ്രവര്‍ത്തനമാണെന്നും സര്‍ക്കാറിന് പൂര്‍ണ പിന്തുണയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. 

Tags:    
News Summary - Nipah Virus: CM after All Party Meeting-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.