കോഴിക്കോട്: നിപ രണ്ടാമതും വരാൻ സാധ്യതയുണ്ടെന്നും അത്തരം സന്ദർഭങ്ങൾ നേരിടാനുള്ള എല്ലാ ഒരുക്കവും ആരോഗ്യവകുപ്പ് നടത്തുമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ. നിപ നിയന്ത്രണത്തിന് പ്രവർത്തിച്ചവരെ ആരോഗ്യവകുപ്പ് ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസ് ബാധ നേരത്തേ റിപ്പോർട്ട് െചയ്ത സ്ഥലങ്ങളിൽ ചിലയിടത്ത് വീണ്ടും രോഗമുണ്ടായിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഇതിനകം രണ്ടിടത്ത് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. അവിടങ്ങളിൽനിന്നെല്ലാം വിഭിന്നമായി രണ്ടാമത്തെ വ്യക്തിക്ക് വൈറസ് ബാധയുണ്ടായപ്പോൾ രോഗം കണ്ടെത്താനും നല്ല രീതിയിൽ അതിനെ കൈകാര്യം ചെയ്യാനുമായി എന്നതാണ് നമ്മുടെ നേട്ടം. എബോളയെ നേരിട്ട രീതിയാണ് നിപയുടെ കാര്യത്തിലും സ്വീകരിച്ചത്.
ആസ്ട്രേലിയയിൽ നിന്നെത്തിച്ച മരുന്നിെൻറ പരീക്ഷണം ഇതുവരെ നടന്നിട്ടില്ല. ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിെൻറ നേതൃത്വത്തിൽ ഇതുസംബന്ധിച്ച പഠനവും ഗവേഷണവും തുടരും. പ്രതിരോധ -ചികിത്സ പ്രോേട്ടാകോൾ എഴുതി തയാറാക്കും. മെഡിക്കൽ കോളജിലെ ഡോക്ടർമാർ മുതൽ നിപയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ളവരുടെ പ്രവർത്തനം സമാനതകളില്ലാത്തതായിരുന്നു. പലരും പ്രാണഭയം മാറ്റിനിർത്തിയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.