Posted On
date_range Updated On
date_range നിപ: പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം
മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഹോട്ടലുകൾ ഉൾപ്പെടെ കടകൾ രാവിലെ പത്ത് മുതൽ അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് ജില്ല കലക്ടർ വി.ആർ. വിനോദ് അറിയിച്ചു.
സിനിമ തിയറ്ററുകൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഞായറാഴ്ച പ്രവർത്തിക്കരുത്. ആൾക്കൂട്ടം അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച വിവാഹമുൾപ്പെടെ പരിപാടികൾ പരമാവധി ആളുകളെ കുറച്ചേ നടത്താവൂ. സ്കൂളുകളുൾപ്പടെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അവധി സംബന്ധിച്ച് ഞായറാഴ്ച തീരുമാനിക്കും. നിലവിൽ രോഗബാധിത മേഖലയിലേക്ക് വാഹനഗതാഗതം തടസ്സപ്പെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.