നിപയെ ഗൗരവത്തോടെ കൈകാര്യം ചെയ്തില്ല -ആരോഗ്യ വകുപ്പിനെ വിമർശിച്ച് പിണറായി വിജയൻ

കോഴിക്കോട്: സംസ്ഥാനത്ത് നിപ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആരോഗ്യവകുപ്പും സർക്കാറും തമ്മിൽ ഏകോപനമില്ലാത്ത സ്ഥിതിയാണ്. ഇനിയെങ്കിലും സർക്കാർ ഉണർന്നുപ്രവർത്തിക്കാൻ തയാറാകണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റെംഡിസീവര്‍ പോലുള്ള ജീവന്‍രക്ഷാമരുന്നില്ലാത്തത് ആശങ്കാജനകമെന്ന് കഴിഞ്ഞദിവസവും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ മരുന്നെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കോഴിക്കോട് നിപ വൈറസ് ബാധയുണ്ടായ യുവാവിന്‍റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല. സമ്പര്‍ക്കപട്ടികയിലുള്ള മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയക്കും.

ഐ.സി.എം.ആര്‍ സംഘത്തിന്റെ പരിശോധനയിലൂ​ടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. രോഗലക്ഷണമുള്ളവരെ കണ്ടെത്താനായി രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍ പനി സര്‍വേ അടക്കം നടത്തുകയാണ് ആരോഗ്യവിഭാഗം. 

Tags:    
News Summary - Nipah outbreak: Pinarayi Vijayan slams Kerala Health Department over lack of seriousness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.