??????- ??.??????????

നിപ: ഉറവിടം ഇടുക്കിയല്ല​; ആരോഗ്യ വകുപ്പ്​ നിരീക്ഷണം തുടരുന്നു

തൊടുപുഴ: നിപ വൈറസ്​ ബാധയുടെ ഉറവിടം ഇടുക്കി ജില്ലയിൽ നിന്നാകാൻ സാധ്യതയില്ലെന്ന്​ ജില്ല മെഡിക്കൽ ഒാഫിസർ ഡോ. എ ൻ. പ്രിയ. നിപ സ്​ഥിരീകരിച്ച യുവാവി​ന്​ രോഗബാധ തൊടുപുഴക്കടുത്ത താമസ സ്​ഥലവുമായി ബന്ധപ്പെട്ടായിരിക്കാമെന്ന സ ംശയത്തി​​​െൻറ പേരിൽ പരി​േശാധനക്ക്​ ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അവർ.

രോഗബാധ സ്​ഥിരീകരിച്ച വിദ്യാർഥി തൊടുപുഴയിലായിരുന്നില്ല സ്​ഥിര താമസം. ഏപ്രിൽ 12ന്​ ശേഷം പരീക്ഷ എഴുതാനാണ്​ എത്തിയത്​. മേയ്​ 16ന്​ അവസാന പരീക്ഷ എഴുതി മടങ്ങി. യുവാവി​​​െൻറ കൂടെ കോളജിന്​ സമീപത്തെ വാടകവീട്ടിൽ നാല്​ വിദ്യാർഥികളാണ്​ ഉണ്ടായിരുന്നത്​. ഇവരും വീട്ടിൽനിന്ന്​ വന്ന്​ പോവുകയാണ്​ ചെയ്​തത്​. ഇടുക്കി ജില്ലയിൽ ഇതുവരെ ആരും നിരീക്ഷണത്തിലില്ല. സംസ്​ഥാനത്ത്​ നിപ സ്​ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രിയിലും പനിയടക്കം രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ വിവരം ശേഖരിക്കാൻ നിർദേശം നൽകി​. കൂടാതെ, തൊടുപുഴ ജില്ല ആശുപത്രി, ഇടുക്കി മെഡിക്കൽ കോളജ്​ എന്നിവിടങ്ങളിൽ ​െഎ​െസാലേഷൻ വാർഡ്​ തുറന്നതായും മെഡിക്കൽ ഒാഫിസർ പറഞ്ഞു.

ജില്ല മെഡിക്കൽ ഒാഫിസിൽ ആരോഗ്യ വകുപ്പ്​ ഉദ്യോഗസ്​ഥരുടെ യോഗം ചേർന്ന്​ സ്​ഥിതിഗതി വിലയിരുത്തുന്നുണ്ട്​. മൃഗസംരക്ഷണ വകുപ്പ്​ ഡയറക്​ടറുടെ നിർദേശമനുസരിച്ച്​ ജില്ല മൃഗസംരക്ഷണ ഒാഫിസർ ഡോ. മഞ്​ജു സെബാസ്​റ്റ്യ​​​െൻറ നേതൃത്വത്തിലെ സംഘം വിദ്യാർഥി താമസിച്ചിരുന്ന വീടും പരിസരങ്ങളും സന്ദർശിച്ചു. സമീപവാസികളും മൃഗങ്ങളെ വളർത്തുന്നവരുമായ ചിലരുടെ വീടുകളിലെത്തി മൃഗങ്ങളെ പരിശോധിക്കുകയും പരിസരം നിരീക്ഷിക്കുകയും ചെയ്​തു. നിലവിൽ രോഗലക്ഷണങ്ങ​െളാന്നും കണ്ടില്ലെന്ന്​ ഇവർ അറിയിച്ചു

Tags:    
News Summary - Nipa Virus - More Central Medical groups to found Source of Virus - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.