കൊച്ചി: എറണാകുളത്ത് 17കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒമ്പതുപേർ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസ് നാലുപേരെയും പാലാരിവട്ടം പൊലീസ് ഒരു സ്ത്രീയടക്കം അഞ്ചുപേരെയുമാണ് അറസ്റ്റ് ചെയ്തത്.
മട്ടാഞ്ചേരി ചക്കാമാടം സ്വദേശി ജോഷി തോമസ് (40), തൃശൂർ കൃഷ്ണപുരം കാക്കശ്ശേരിവീട്ടിൽ അജിത്കുമാർ (24), ആലുവ ചൂർണിക്കര സ്വദേശി കെ.ബി. സലാം (49), പത്തനംതിട്ട കുരമ്പാല സ്വദേശി മനോജ് സോമൻ (34) എന്നിവരാണ് സെൻട്രൽ പൊലീസിന്റെ പിടിയിലായത്. അച്ചു, ഗിരിജ, നിഖിൽ ആന്റണി, ബിജിൻ, ബുജിൻ മാത്യു എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ കാണാതായത് സംബന്ധിച്ച പരാതിയിൽ തൃശൂർ പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെത്തിയ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് മനോജ് ആണ് ഹോട്ടലിലെത്തിച്ചത്. ശേഷം സലാമിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. തുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കളായ ജോഷി, അജിത്കുമാര്‍ എന്നിവരുമെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് വിവരം. ഇവിടെനിന്ന് രക്ഷപ്പെട്ട് പാലാരിവട്ടത്ത് ഗിരിജയുടെ അടുത്താണ് പെൺകുട്ടി എത്തിയത്. ഇവിടെവെച്ചാണ് സംഭവവുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് അറസ്റ്റിലായ മറ്റ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ഗോഡ്വിന് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പെണ്‍കുട്ടിയുടെ മൊഴി എടുത്തതിനെത്തുടർന്നാണ് ബലാത്സംഗ വിവരം പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.