കോട്ടയത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ കാണാതായി

കോട്ടയം: കോട്ടയം മങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ​ഹോമിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകളടക്കമുള്ള കുട്ടികളെയാണ് കാണാതായത്.

മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ.ജി.ഒ നടത്തുന്ന ഷെൽട്ടർ ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. ശിശുക്ഷേമ സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഷെൽട്ടർഹോമാണിത്.

രാവിലെ 5.30 കുട്ടികളെ വിളിച്ചുണർത്താൻ പോയപ്പോഴാണ് കാണാനില്ലെന്ന് ജീവനക്കാർ മനസിലാക്കിയത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. 

Tags:    
News Summary - Nine girls are missing from a private shelter home in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.