വ്യാജ ഏറ്റുമുട്ടൽ കൊലപാതകം: ജുഡീഷ്യൽ അന്വേഷണത്തിനായി  നിയമസഭ മാർച്ച്​ 23ന്​

കോഴിക്കോട്​: നിലമ്പൂരിൽ പൊലീസി​​​െൻറ വ്യാജ ഏറ്റുമുട്ടൽ കൊലപാതക സംഭവത്തി​ൽ  ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്​ ഇൗ മാസം 23ന്​ നിയമസഭ മാർച്ച്​ നടത്തുമെന്ന്​ വ്യാജ ഏറ്റുമുട്ടൽ വിരുദ്ധ സമിതി ഭാരവാഹികൾ  വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ 24ന്​ കരുളായ്​ വനത്തിൽ സി.പി.​െഎ മ​ാവോയിസ്​റ്റ്​ നേതാക്കളായ കുപ്പു ദേവരാജിനെയും അജിതയെയും പൊലീസ്​ വെടിവെച്ചുകൊന്ന സംഭവത്തിൽ നിരവധി സംശയങ്ങളും ആശങ്കകളും ഉയർന്നിട്ടുണ്ട്​. സി.പി.എം, സി.പി.​െഎ നേതാക്കളും ആശങ്ക  പങ്കുവെച്ചവരിൽപ്പെടും. എന്നാൽ, മുഖ്യമന്ത്രിയും സി.പി.എം സംസ്​ഥാന  സെക്രട്ടറിയും​ പൊലീസി​​​െൻറ ഏറ്റുമുട്ടൽ വാദത്തിന്​ പിന്തുണ  നൽകുകയാണിപ്പോഴും. പൊലീസ്​ വീഴ്​ച ​അന്വേഷിക്കാൻ പൊലീസിനെതന്നെ ഏൽപിക്കുന്നതിന്​ പകരം ജുഡീഷ്യൽ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്ന്​ ഭാരവാഹികൾ ആവശ്യപ്പെട്ടു. സർക്കാർ മുഖംതിരിഞ്ഞുനിന്നാൽ നിയമ നടപടിയും ആലോ ചിക്കും. എ. വാസു, സാദിഖ്​  ഉളിയിൽ, നജീബ്​ അത്തോളി, ടി.കെ. മാധവൻ എന്നിവർ പ​െങ്കടുത്തു.
 

Tags:    
News Summary - nilambur maoist encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.