കുപ്പു ദേവരാജിന്‍െറ ശരീരത്തില്‍ വെടിയുണ്ടകള്‍ പതിച്ചത് ഒരേ ദൂരത്തു നിന്ന്

മഞ്ചേരി: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലീസിന്‍െറ വെടിയേറ്റ് മരിച്ച സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജിന്‍െറ ശരീരത്തില്‍ വെടിയുണ്ടകള്‍ പതിച്ചത് ഒരേ ദൂരത്തുനിന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരേ തരത്തിലുള്ള ഒമ്പത് വെടിയുണ്ടകളേറ്റതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസിസ്റ്റന്‍റ് പ്രഫസറും അസിസ്റ്റന്‍റ് പൊലീസ് സര്‍ജനുമായ ഡോ. എസ്. കൃഷ്ണകുമാര്‍, ഡോ. ടി.എം. പ്രജിത്, ജൂനിയര്‍ റസിഡന്‍റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. നിഷ നന്ദകുമാര്‍ എന്നിവരാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

ഒമ്പത് ഉണ്ടകളില്‍ നാലെണ്ണം മുന്‍ഭാഗത്തും അഞ്ചെണ്ണം പിന്‍ഭാഗത്തുമാണ് തറച്ചത്. മൃതദേഹം പൂര്‍ണമായി സ്കാനിങ് നടത്തിയപ്പോള്‍ ശരീരത്തില്‍ ഏഴ് വെടിയുണ്ടകള്‍ ശേഷിക്കുന്നതായി കണ്ടു. ഇതില്‍ നാലെണ്ണമേ പുറത്തെടുത്തിട്ടുള്ളൂ. മൂന്നെണ്ണത്തെകുറിച്ച് വിശദീകരണമില്ല. മുമ്പില്‍ ഇടതുവശത്ത് പതിച്ച വെടിയുണ്ട പിന്‍ഭാഗത്ത് വലതുവശത്ത് കൂടി പുറത്തുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവയാണ് ഹൃദയം, കരള്‍, ശ്വാസകോശം, ഡയഫ്രം എന്നിവ തകരാനിടയാക്കിയത്. കാലിന്‍െറ തുടയിലും ഒരു വെടിയേറ്റു. മരിച്ച കാവേരി എന്ന അജിതയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

Tags:    
News Summary - nilambur encounter postmortem report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.