ചെക്പോസ്റ്റിൽ മൂന്ന് ദിവസത്തെ ഡ്യൂട്ടി; എ.എം.വി.ഐയുടെ കാറിൽ നിന്ന് വിജിലൻസ് പിടിച്ചത് 50,700 രൂപ

നിലമ്പൂർ: മലപ്പുറം വഴിക്കടവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കാറിൽ നിന്ന് വിജിലൻസ് വിഭാഗം പിടികൂടിയത് കണക്കിൽപ്പെടാത്ത 50,700 രൂപ. ആലപ്പുഴ സ്വദേശിയായ എ.എം.വി.ഐ ബി. ഷെഫീസാണ് പിടിയിലായത്. പരിശോധനക്കിടെ ബോധരഹിതനായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലെ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി നിലമ്പൂർ റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോഴായിരുന്നു ഷെഫീസിന്‍റെ കാർ വിജിലൻസ് പരിശോധിച്ചത്. കാറിനുള്ളിൽ ബാഗിൽ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു കണക്കിൽപെടാത്ത പണം.

വിജിലൻസ് ഡിവൈ.എസ്.പി എം. ഷെഫീഖിന്‍റെ നേതൃത്വത്തിൽ വഴിക്കടവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന തുടരുകയാണ്. വഴിക്കടവ് അഗ്രി. ഓഫിസർ കെ. നിസാർ, വിജിലൻസ് എസ്.ഐമാരായ ടി.പി. ശ്രീനിവാസൻ, മോഹൻദാസ്, എ.എസ്.ഐ മുഹമ്മദ് സലിം, സീനിയർ സി.പി.ഒമാരായ പ്രജിത്ത്, വി.പി ശിഹാബ് എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്. 


Tags:    
News Summary - Nilambur 50,700 rupe seized from AMVI's car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.