??????? ????????????? ???? ??????? ?????????

നാടി​െൻറ പുരാവൃത്തം തേടി നിളയുടെ സഞ്ചാരം 

തൃ​ക്ക​രി​പ്പൂ​ർ: നി​ള​യു​ടെ യാ​ത്ര​ക​ൾ​ക്ക് നി​റ​ഞ്ഞ കൈ​യ്യ​ടി. അ​വ​ധി​ക്കാ​ല​ത്ത് നി​ള​യെ​ന്ന ആ​റാം ക്ലാ​സു​കാ​രി വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ യാ​ത്ര​യാ​ണ് വി​ഡി​യോ രൂ​പ​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്. 
ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ എ.​യു.​പി സ്കൂ​ളി​ലെ ആ​റാം​ത​രം വി​ദ്യാ​ർ​ഥി​നി​യാ​ണ്​ നി​ള. തീ​ര​ദേ​ശ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യ വ​ലി​യ​പ​റ​മ്പി​​െൻറ​യും ഇ​ട​യി​ലെ​ക്കാ​ട് തു​രു​ത്തി​​െൻറ​യും ജൈ​വ​സ​മ്പ​ന്ന​ത​യും പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​വും കാ​മ​റ​യി​ൽ പ​ക​ർ​ത്താ​ൻ പി​താ​വും ഒ​പ്പം ചേ​ർ​ന്നു.


കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശ സാ​മീ​പ്യ​മു​ള്ള​വ​യി​ൽ ഏ​റ്റ​വും വ​ലു​പ്പ​മേ​റി​യ കാ​വു​ക​ളി​ലൊ​ന്നാ​യ ഇ​ട​യി​ലെ​ക്കാ​ട് കാ​വി​നെ ഒ​രു കു​ട്ടി​യു​ടെ കൗ​തു​ക​ത്തോ​ടെ നി​ള അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ കാ​ന​ന​ഭം​ഗി ഹൃ​ദ്യ​മാ​യി.
മ​നു​ഷ്യ​രോ​ടി​ണ​ക്ക​മു​ള്ള കാ​വി​ലെ വാ​ന​ര​പ്പ​ട​യോ​ട് കു​ശ​ലം പ​റ​ഞ്ഞും ഓ​രോ കു​ഞ്ഞു ജീ​വി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞു​മാ​യി​രു​ന്നു ആ​റ് എ​പ്പി​സോ​ഡു​ക​ൾ പി​ന്നി​ട്ട യാ​ത്ര. ആ​ദ്യം വീ​ട്ടു​മു​റ്റ​ത്തെ വ​യ​ലി​ൽ തു​ട​ങ്ങി കാ​വ​റി​വു​ക​ൾ, കാ​യ​ല​റി​വു​ക​ൾ, ക​ണ്ട​ല​റി​വു​ക​ൾ എ​ന്നി​വ​യും ഈ ​യാ​ത്രാ​വി​വ​ര​ണ​ത്തെ മി​ക​വു​റ്റ അ​നു​ഭ​വ​മാ​ക്കി. വ​സൂ​രി എ​ന്ന മ​ഹാ​മാ​രി പ​ട​ർ​ന്ന​പ്പോ​ൾ പ​ണ്ടു​കാ​ല​ത്ത് മ​ര​ണാ​സ​ന്ന​രാ​യ മ​നു​ഷ്യ​രെ ജീ​വ​നോ​ടെ ത​ള്ളു​ന്ന ക​വ്വാ​യി​ക്കാ​യ​ലി​ന് മ​ധ്യ​ത്തെ കു​രി​പ്പാ​ട് തു​രു​ത്തി​ലേ​ക്കു​ള്ള സ​ഞ്ചാ​രം ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള ഓ​ർ​മ​ക​ളു​ടെ തു​ഴ​യെ​റി​യ​ലാ​യി.

ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ച്ച ഈ ​മി​ടു​ക്കി​യു​ടെ യാ​ത്ര​ക്ക് പ്ര​ശം​സ ചൊ​രി​യാ​ൻ ഏ​റെ​പ്പേ​രു​ണ്ടാ​യി. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​​െൻറ ശ്ര​ദ്ധ​യി​ലേ​ക്കു​വ​രെ ഈ ​കു​ഞ്ഞു യാ​ത്ര​യെ​ത്തി. ക​ട​ലും കാ​യ​ലും കൈ​കോ​ർ​ത്തു നി​ൽ​ക്കു​ന്ന വ​ലി​യ​പ​റ​മ്പി​​െൻറ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും കു​ഞ്ഞു​ത​ല​മു​റ​യി​ലെ ഒ​രു കു​ട്ടി അ​ന്വേ​ഷ​ണ കൗ​തു​ക​ത്തോ​ടെ വീ​ക്ഷി​ക്കു​ന്ന​താ​യി​രു​ന്നു ആ​റാ​മ​ത്തെ യാ​ത്ര.

പ​ഴ​മ​ക്കാ​രു​ടെ ഓ​ർ​മ​ക​ളു​ടെ തി​ര​യ​ടി​യി​ൽ​നി​ന്നും ഒ​ത്തി​രി​യൊ​ത്തി​രി ച​രി​ത്ര​വും മി​ത്തും ത​പ്പി​യെ​ടു​ത്തൂ, നി​ള​യു​ടെ ഈ ​ചു​റ്റു​വ​ട്ട​ക്കാ​ഴ്ച​ക​ളി​ലൂ​ടെ. ലോ​ക്​​ഡൗ​ൺ കാ​ലം ക​ഴി​ഞ്ഞാ​ലും  യാ​ത്ര തു​ട​ര​ണ​മെ​ന്നാ​ണ് നി​ള​യു​ടെ മോ​ഹം.
സ്കൂ​ളി​ലെ പ​ഠ​നോ​ത്സ​വ​ത്തി​​െൻറ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ പ്ര​മോ​യി​ലൂ​ടെ​യാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി​യു​ടെ അ​വ​ത​ര​ണ ചാ​തു​രി തി​രി​ച്ച​റി​ഞ്ഞ​ത്. വി​ന​യ​ൻ പി​ലി​ക്കോ​ടാ​ണ് എ​ഡി​റ്റി​ങ്​ നി​ർ​വ​ഹി​ച്ച​ത്. ചെ​റു​വ​ത്തൂ​ർ ബി.​ആ​ർ.​സി ട്രെ​യി​ന​ർ പി. ​വേ​ണു​ഗോ​പാ​ല​​െൻറ​യും നീ​ലേ​ശ്വ​രം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി. ​പ്ര​സീ​ത​യു​ടെ​യും മ​ക​ളാ​ണ്.

Tags:    
News Summary - nila thrikkaripur-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.