തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിെൻറ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് രാത്രി 11 മുതല്‍ രാവിലെ ഒന്നുവരെ സംഘടിപ്പിച്ച രാത്രിനടത്തം വിജയമായിരുന്നുവെന്ന് മന്ത്രി കെ.കെ. ശൈലജ.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 8000ത്തോളം സ്ത്രീകളാണ് കഴിഞ്ഞദിവസം നടന്ന രാത്രിനടത്തത്തില്‍ പങ്കെടുത്തത്.
രാത്രിനടത്തത്തില്‍ പങ്കെടുത്ത സ്ത്രീകളെ ശല്യപ്പെടുത്തിയത് അഞ്ചുപേര്‍ മാത്രമാണ്. അതില്‍തന്നെ കേസെടുക്കേണ്ടിവന്നത് രണ്ടെണ്ണത്തില്‍. കോട്ടയത്ത് മൂന്നും കാസർകോട്ട് രണ്ടും തിരുവനന്തപുരത്ത് ഒന്നും സംഭവങ്ങളാണ് ഉണ്ടായത്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീലപ്രദര്‍ശനം നടത്തിയ ആളെയാണ് പിടികൂടിയത്. കാസർകോട്ട് പിറകേ നടന്ന് ശല്യം ചെയ്തയാെളയും പിടികൂടി പൊലീസിലേല്പിച്ചു. ഈ രണ്ട് സംഭവത്തിലുമാണ് കേസെടുത്തത്.
മാര്‍ച്ച് എട്ടുവരെ തുടര്‍ച്ചയായി രാത്രിനടത്തം ഉണ്ടാകും. അടുത്തഘട്ടത്തില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരുവിവരങ്ങള്‍ ഫോട്ടോ സഹിതം പുറത്ത് വിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.