Posted On
date_range Updated On
date_range സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
രാത്രി ഒമ്പതു മുതൽ രാവിലെ അഞ്ചുവരെയാണ് കർഫ്യൂ. പൊതു ഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. വർക് ഫ്രം ഹോം നടപ്പാക്കും. പൊതു ഇടങ്ങളിൽ തിരക്ക് കുറക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും.
മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ട്യൂഷൻ സെന്‍ററുകൾ പ്രവർത്തിക്കാൻ പാടില്ല. ഓൺൈലൻ ക്ലാസുകൾ മാത്രമാണ് അനുവദിക്കുക. തിയറ്ററുകൾ ഏഴുമണിവരെ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.