നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ ഒരിഞ്ച് വീതം തുറന്നു

തിരുവനന്തപുരം: നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകളും ഒരിഞ്ച് വീതം തുറന്നു. ആഗസ്റ്റ് 14, 15 തീയതികളിൽ ജില്ലയിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം മുൻനിർത്തിയാണ് നടപടി. ഇതോടൊപ്പം അരുവിക്കര ഡാം ഷട്ടർ ചൊവ്വാഴ്ച രാവിലെ ഉയർത്തി. ഒരു ഷട്ടർ 50 സെന്‍റി മീറ്ററാണ് ഉയർത്തിയത്.

കനത്ത മഴ പെയ്താൽ നെയ്യാർ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഇല്ലാതാക്കാനാണ് ഇപ്പോൾ തുറക്കുന്നത്. നേരിയ തോതിൽ മാത്രം വെള്ളം തുറന്നു വിടുന്നതിനാൽ ജലാശയങ്ങളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ല. അതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. തീരങ്ങളിലെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി എട്ടിനുള്ള കണക്കു പ്രകാരം 82.02 മീറ്ററാണ് നെയ്യാർ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് പരമാവധി സംഭരണ ശേഷി.

Tags:    
News Summary - neyyar dam to open today -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.