തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ സാമാജികർക്ക് നിയമസഭ യിൽ ആവേശ വരവേൽപ്. സഭാ സമ്മേളനം തുടങ്ങിയ ആദ്യ ദിനത്തിൽ നാലുപേരും സഭയിലെത്തി. യു.ഡി. എഫിലെ കെ. മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഇൗഡൻ എന്നിവർ ഒരുമിച്ചാണ് എത്തിയത്. യു.ഡി.എ ഫ് അംഗങ്ങൾ ഒപ്പം ചേരുകയും ആവേശത്തോടെ ഇവരെ സഭക്കുള്ളിലേക്ക് കൊണ്ടുവരുകയുമായിരുന്നു. സി.പി.എമ്മിലെ എ.എം. ആരിഫിനെയും ആവേശത്തോടെയാണ് മറ്റ് അംഗങ്ങൾ സ്വീകരിച്ചത്. മറ്റ് സാമാജികർ ഇവരുടെ അടുത്തെത്തി അഭിനന്ദിച്ചു.
സഭയിൽ ആദ്യമെത്തിയത് തിരുവനന്തപുരം ലോക്സഭയിലെ സ്ഥാനാർഥി കൂടിയായിരുന്ന സി. ദിവാകരനായിരുന്നു. മാവേലിക്കരയിലെ സ്ഥാനാർഥിയായിരുന്ന ചിറ്റയം ഗോപകുമാറും വൈകാതെയെത്തി. തോൽവി നേരിട്ട എം.എൽ.എമാരിൽ വീണ ജോർജും സഭയിലുണ്ടായിരുന്നു. സഭയിൽ ആദ്യ ദിനം കെ.എം. മാണിയുെട ചരമോപചാരം മാത്രമാണ് നടന്നത്. ഇതിനു ശേഷം എം.എൽ.എമാരുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സന്തോഷം പങ്കുെവച്ച് വിവരം സഭയെ അറിയിച്ചു.
കേരള നിയമസഭയിൽ ചടുലതയും സർഗാത്മകതയും നിലനിർത്തിയ ഇവർക്ക് ഇവിടെത്ത അനുഭവങ്ങളുടെ ഉള്ളടക്കം ഇന്ത്യൻ പാർലമെൻറിലും പ്രകടിപ്പിക്കാനും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി പോരാടാനും കഴിയെട്ടയെന്നും ആശംസിച്ച സ്പീക്കർ അതിന് എല്ലാ ഭാവുകങ്ങളും നേർന്നു. സഭ പിരിഞ്ഞ ശേഷവും വിജയികളെ അഭിനന്ദിക്കാൻ എം.എൽ.എമാർ വട്ടം കൂടി. സഭയുടെ വരാന്തയിലും നിരവധിപേർ കാത്തുനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.