Posted On
date_range Updated On
date_range കാസർകോട് സ്കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: സ്കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. ശ്രീ വിഷ്ണുമൂർത്തി എ.യു.പി സ്‌കൂൾ വരാന്തയിലാണ് സംഭവം.
ഇന്നലെ ഉച്ചയ്ക്കാണ് നവജാത ശിശുവിനെ വരാന്തയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധനകൾക്ക് വിധേയയാക്കി.
പ്രദേശത്ത് പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.