സംസ്ഥാനത്തെ രാത്രി നിയന്ത്രണം അവസാനിച്ചു; തുടര്‍ തീരുമാനം അടുത്ത യോഗത്തില്‍

തിരുവനന്തപുരം: പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച്​ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം അവസാനിച്ചു. ഒമിക്രോണ്‍, കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യം അടുത്ത അവലോകനയോഗത്തില്‍ തീരുമാനിക്കും. ഡിസംബര്‍ 30 മുതല്‍ ഞായറാഴ്ച വരെ രാത്രി 10 മുതല്‍ പുലർച്ച അഞ്ചുവരെയാണ്​ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമയം കൂടി കണക്കാക്കി ഈ ആഴ്ച തന്നെ അവലോകനയോഗം ചേരും. കോവിഡ്, ഒമിക്രോണ്‍ സാഹചര്യവും മറ്റ്​ സംസ്ഥാനങ്ങള്‍ അടക്കം സ്വീകരിക്കുന്ന നടപടികളും വിലയിരുത്തിയാകും തുടര്‍ തീരുമാനം. എന്നാല്‍, കോവിഡിനെ അപേക്ഷിച്ച്​ ഒമിക്രോണ്‍ മാരകശേഷിയുള്ള വൈറസ് അല്ലെന്നും ജനങ്ങളുടെ സാമ്പത്തികസ്ഥിതി തകര്‍ക്കുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നുമാണ്​ വിദഗ്ധ അഭിപ്രായം.

Tags:    
News Summary - New Year's Eve: Night control ended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.