പുതുവര്‍ഷാഘോഷം സുരക്ഷിതവും സമാധാനപരവുമാക്കാന്‍ ഒരുക്കം പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ പൊലീസ് മുന്നൊരുക്കം പൂര്‍ത്തിയായതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പുതുവത്സരാഘോഷങ്ങളുടെ സുഗമനടത്തിപ്പിന് ആവശ്യമായ എല്ലാ സഹായവും പൊലീസ് നല്‍കും. നിരത്തുകളിലും പ്രധാന പോയന്‍റുകളിലും ആഘോഷങ്ങള്‍ക്ക് ഭംഗംവരാത്തവിധം പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഘോഷസ്ഥലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സുരക്ഷക്ക് പ്രത്യേകം ഊന്നല്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംഘാടകരുടെയും പൊലീസിന്‍െറയും ചുമതലയാണ്. ആഘോഷങ്ങള്‍ തടസ്സംകൂടാതെ നടക്കുന്നതിനും സമാധാനപൂര്‍ണമാക്കുന്നതിനുള്ള പൊലീസിന്‍െറ നടപടിക്രമങ്ങളോട് സഹകരിക്കണമെന്ന് പൊതുജനങ്ങളോടും സംഘാടകരോടും സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ഥിച്ചു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും ക്രമംവിട്ടുള്ള നടപടികളും ശ്രദ്ധയില്‍പെട്ടാല്‍ ആഘോഷങ്ങളും പാര്‍ട്ടികളും സംഘടിപ്പിക്കുന്ന സംഘാടകരും ഹോട്ടല്‍ അധികൃതരും കഴിയുന്നതുംവേഗം പൊലീസിനെ അറിയിക്കണം. ബന്ധപ്പെട്ട എല്ലാവരുമായും നടത്തിയ ആശയവിനിമയത്തിന്‍െറ അടിസ്ഥാനത്തില്‍ പുതുവത്സര പാര്‍ട്ടികള്‍ രാത്രി 12 കഴിഞ്ഞ് 30-45 മിനിറ്റുകള്‍ക്കുള്ളില്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - new year 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.