മാസ്​കുകളിൽ പുത്തൻ ട്രൻഡ്​​; സൗജന്യ വിതരണവും

വടകര: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ലാഭ ചിന്തയില്ലെന്ന് സാക്ഷ്യപ്പെടുത്തി വടകര ലെന ക്രിയേഷന്‍സ്. 15000 ല േറെ മാസ്കുകളാണ്​ സൗജന്യമായി നിർമിച്ച്​ വിതരണം ചെയ്തത്​. മുഖം മറക്കുന്നതിനപ്പുറം മാസ്കുകളില്‍ പുത്തന്‍ ട്രെന ്‍ഡും ഇവർ പരീക്ഷിക്കുന്നുണ്ട്​.

കുട്ടികള്‍ക്കായുള്ള ഡോറ, മിക്കി മൗസ്, ചോട്ടാ ഭീം തുടങ്ങിയ കാര്‍ട്ടൂണ്‍ മാസ്കുകള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, മൃഗങ്ങള്‍, പൂക്കള്‍ ഇവയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത മാസ്കുകള്‍, രാഷ്​ട്രീയ മേഖലയിലെ പ്രമുഖരുടെ ചിത്രങ്ങള്‍ ഹാന്‍ഡ് വര്‍ക്ക് ചെയ്ത മാസ്കുകള്‍, ചലച്ചിത്ര കായിക മേഖലയിലെ പ്രിയ താരങ്ങളുടെ മാസ്കുകള്‍ തുടങ്ങി കോളജ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഫ്രീക്കന്‍, മൊഞ്ചത്തി
മാസ്കുകള്‍ വരെ ഇവരുടെ അടുത്തുണ്ട്​.

മേല്‍ത്തരം കൈത്തറി കോട്ടണ്‍ തുണികളാണ് മാസ്ക് നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഇവ കഴുകി വീണ്ടും ഉപയോഗിക്കാമെന്നും ഉടമ എ.കെ. നൗഷാദ് പറഞ്ഞു.


Tags:    
News Summary - New Trend Face Mask -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.