ബാങ്കിടപാടിന്​ പുതിയ​ സമയക്രമം

തി​രു​വ​ന​ന്ത​പു​രം: ഒാ​ണ തി​ര​ക്ക്​ പ​രി​ഗ​ണി​ച്ച്​ സേ​വി​ങ്​​സ്​​ അ​ക്കൗ​ണ്ടു​കാ​ർ​ക്ക്​ ബാ​ങ്ക്​ ഇ​ട​പാ​ടി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണം പ്രാ​ബ​ല്യ​ത്തി​ലാ​യി. 0,1,2,3 അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ൾ രാ​വി​ലെ 10​ മു​ത​ൽ 12 വ​രെ​യും 4,5,6,7 അ​വ​സാ​ന അ​ക്ക​മു​ള്ള​വ​ർ​ക്ക്​ 12 മു​ത​ൽ ര​ണ്ടു​ വ​രെ​യും 8,9 എ​ന്നി​വ​ക്ക്​​ ഉ​ച്ച​ക്കു ശേ​ഷം 2.30 മു​ത​ൽ 3.30-/4.00 വ​രെ​യു​മാ​ണ്​ അ​നു​മ​തി. സെ​പ്​​റ്റം​ബ​ർ അ​ഞ്ചു​ വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണം.

കോ​വി​ഡ്​ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണി​ത്. ബാ​ങ്ക്​ സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ പ​ര​മാ​വ​ധി എ.​ടി.​എം അ​ട​ക്കം ഡി​ജി​റ്റ​ൽ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ സം​സ്​​ഥാ​ന ത​ല ബാ​േ​ങ്ക​ഴ്​​സ്​ സ​മി​തി ക​ൺ​വീ​ന​ർ എ​ൻ. അ​ജി​ത്​​കൃ​ഷ്​​ണ​ൻ അ​റി​യി​ച്ചു. ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്.​ബി. അ​ക്കൗ​ണ്ടു​കാ​ർ​ക്കാ​യാ​ണ്​ പു​തി​യ ക്ര​മീ​ക​ര​ണം. വാ​യ്​​പ സേ​വ​ന​ങ്ങ​ൾ, മ​റ്റ്​ ബാ​ങ്കി​ട​പാ​ടു​ക​ൾ എ​ന്നി​വ​ക്ക്​ നി​യ​ന്ത്ര​ണ​മി​ല്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.