തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി (യു.പി.എസ്) മാതൃകയിൽ പുതിയ പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാർ ആലോചന സജീവമാക്കി. ജീവനക്കാരെ സംബന്ധിച്ച് പങ്കാളിത്ത പെൻഷനെ അപേക്ഷിച്ച് മെച്ചമാണെങ്കിലും സംസ്ഥാന സർക്കാറിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.
കേന്ദ്രമാതൃകയിൽ ജീവനക്കാർക്ക് നിശ്ചിത തുക പെൻഷൻ ഉറപ്പാക്കുന്ന പെൻഷൻ സ്കീം തന്നെയാണ് സംസ്ഥാനത്തിന്റെ ആലോചനയിലും. കേന്ദ്രത്തിന് പിന്നാലെ, യു.പി.എസ് നടപ്പാക്കിയ മഹാരാഷ്ട്ര, ഹരിയാന, ഒഡിഷ സംസ്ഥാനങ്ങളിലെ പദ്ധതി നടത്തിപ്പ് പഠിക്കാൻ ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയുമുൾപ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ പകുതിയും 10000 രൂപ മിനിമം പെൻഷനും വിഭാവനം ചെയ്യുന്നെന്നതാണ് യു.പി.എസിലെ പ്രധാന ആകർഷണം. പങ്കാളിത്ത സ്വഭാവത്തിലുള്ള പുതിയ പെൻഷൻ പദ്ധതിയിൽ 18.5 ശതമാനമാണ് സർക്കാർ വിഹിതം.
കേന്ദ്രസർക്കാറിന്റെ പഴയ പെൻഷൻ പദ്ധതിയായ എൻ.പി.എസിൽ സർക്കാർ വിഹിതം 14 ശതമാനമാണ്. ഇത് 18.5 ശതമാനത്തിലേക്ക് ഉയർത്തിയാണ് കേന്ദ്രം യു.പി.എസ് നടപ്പാക്കിയത്. അതേ സമയം സംസ്ഥാന സർക്കാറിന്റെ നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ 10 ശതമാനമാണ് സർക്കാർ വിഹിതം.
14 ശതമാനമാക്കി കേന്ദ്രം നിഷ്കർഷിച്ചിട്ടു പോലും സാമ്പത്തിക പ്രതിസന്ധി ഉന്നയിച്ച് സർക്കാർ അതിന് മുതിർന്നിരുന്നില്ല. ഈ സാഹചര്യത്തിൽ 18.5 ശതമാനം സർക്കാർ വിഹിതമുള്ള കേന്ദ്രത്തിന്റെ പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് സംസ്ഥാനം തയാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം സ്വന്തം നിലക്ക് പദ്ധതി തയാറാക്കാനാണ് സാധ്യതയേറെ. അതേ സമയം പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പരിഷ്കകരിച്ച രൂപമാണ് കേന്ദ്രത്തിന്റെ ഏകീകൃത പെൻഷൻ പദ്ധതി. പഴയ പെൻഷൻ പദ്ധതിയിലേതുപോലെ ആനുകൂല്യങ്ങൾ പുതിയ പദ്ധതിയിലില്ല.
ഏകീകൃത പദ്ധതിയിലും പെന്ഷന് ഫണ്ടിലേക്ക് ജീവനക്കാരന് മാസം തോറും വിഹിതം നൽകണം. അവസാനം 10 മാസം ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ പകുതിയാണ് പഴയ പെന്ഷന് പദ്ധതി പ്രകാരം ലഭിക്കുന്നത്. അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ പകുതിയാണ് ഏകീകൃത പെൻഷനിൽ.
ഫലത്തിൽ വിരമിക്കുന്നതിന്റെ അവസാന മാസങ്ങളില്‍ ഉയര്‍ന്ന ശമ്പള സ്കെയിലിലേക്ക് പ്രമോഷൻ ലഭിച്ചവർക്ക് അവസാനം കിട്ടിയ ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി കിട്ടില്ല. പെന്ഷന് തുക കണക്കാക്കാന്‍ 10 മാസത്തിനു പകരം 12 മാസത്തെ ശരാശരി കണക്കാക്കുന്നതിനാലാണിത്. കുറഞ്ഞത് 25 വര്‍ഷമെങ്കിലും സര്വിസുള്ളവര്ക്കാണ് 50 ശതമാനം പെന്ഷന് അര്‍ഹതയുണ്ടാകുക. ഏകീകൃത പെന്ഷൻ പദ്ധതിയിലും പണപ്പെരുപ്പ സൂചിക ബാധകമാകും.
ജീവനക്കാരുടെ വിഹിതമില്ല. അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയോളം തുക പെൻഷനായി ലഭിച്ചിരുന്നു. ഏറ്റവും കുറഞ്ഞ പെൻഷൻ 11500 രൂപ .
ജീവനക്കാരന്റെ കാലശേഷം ആശ്രിതർക്ക് 50 ശതമാനം കുടുംബ പെൻഷൻ. ഗ്രാറ്റ്വിറ്റി. വർഷത്തിൽ രണ്ടു തവണ ക്ഷാമാശ്വാസം. വിരമിക്കൽ പ്രായം 56.
ജീവനക്കാരുടെ 10 ശതമാനവും സർക്കാർ വക 10 ശതമാനവും പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കുന്നു. ഉറപ്പായ പെൻഷനോ ഏറ്റവും കുറഞ്ഞ പെൻഷനോ നിശ്ചയിച്ചിട്ടില്ല. വിരമിക്കൽ പ്രായം 60. വിരമിക്കുമ്പോൾ 60 ശതമാനം തുക വരെ പിൻവലിക്കാം.
ബാക്കിയുള്ള 40 ശതമാനം തുകയിൽ നിന്ന് ഏതു തരം പെൻഷൻ സ്കീം വേണമെന്ന് തെരഞ്ഞെടുക്കാം. ക്ഷാമാശ്വാസമില്ല. കുടുംബ പെൻഷനുമില്ല.
ജീവനക്കാരുടെ വിഹിതം 10 ശതമാനം, സർക്കാർ വിഹിതം 18.5 ശതമാനം. ഏറ്റവും കുറഞ്ഞത് 10000 രൂപ പെൻഷൻ. കമ്യൂട്ടേഷനില്ല.
എന്നാൽ, ഗ്രാറ്റ്വിറ്റിക്ക് അർഹത. കുടുംബ പെൻഷൻ 60 ശതമാനം ലഭിക്കും. വിരമിക്കൽ പ്രായം 60. വർഷത്തിൽ രണ്ടു തവണ ക്ഷാമാശ്വാസം. 2004 മുതൽ പ്രാബല്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.