തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായുള്ള വനിത-ശിശുവികസന വകുപ്പ് ഡിസംബറിൽ നിലവിൽവരും. വകുപ്പ് പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ ഏതാണ്ട് അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ വകുപ്പിെൻറ ഡയറക്ടറായി ഷീബ ജോർജിനെയും സർക്കാർ നിയമിച്ചു. പൂജപ്പുരയിലെ സംയോജിത ശിശുസംരക്ഷണ പദ്ധതി കാര്യാലയത്തോട് ചേർന്നായിരിക്കും പുതിയ വകുപ്പിെൻറ ആസ്ഥാനം. ഡയറക്ടറേറ്റിന് പുറമെ വകുപ്പിലേക്ക് ആവശ്യമായ അഞ്ച് പ്രധാന തസ്തികയും സൃഷ്ടിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
14 ജില്ല ഒാഫിസർമാർ, ലോ ഒാഫിസർ, അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ, ഫിനാൻസ് ഒാഫിസർ എന്നിങ്ങനെ ഒാരോ തസ്തിക വീതവും കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, ഡ്രൈവർ എന്നിങ്ങനെ രണ്ട് സേപ്പാർട്ടിങ് സ്റ്റാഫുകളുടെയും തസ്തികയാണ് വകുപ്പിലേക്ക് സൃഷ്ടിച്ചത്. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷം നടത്തിയ ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിെൻറ അടിസ്ഥാനത്തിൽ സാമൂഹിക നീതി വകുപ്പ് മുൻ ഡയറക്ടർ വി.എൻ. ജിതേന്ദ്രെൻറ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ട് പ്രകാരമാണ് വകുപ്പ് രൂപവത്കരിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഇപ്പോൾ സാമൂഹിക നീതി വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ വകുപ്പിെൻറ പ്രവർത്തനം കാര്യക്ഷമമാകുന്നില്ലെന്ന നിരവധി ആക്ഷേപവും ഉയർന്നിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം ഉൾപ്പെടെ കാര്യങ്ങളാണ് വകുപ്പ് കൈകാര്യം ചെയ്യുക. സാമൂഹിക നീതി വകുപ്പിന് കീഴിൽ ഇപ്പോഴുള്ള 13ഒാളം ഡിപ്പാർട്മെൻറുകളാണ് പുതിയ വനിത ശിശുവികസന വകുപ്പിന് കീഴിൽ വരിക. വനിത കമീഷൻ, ബാലാവകാശ കമീഷൻ, വനിത വികസന കോർപറേഷൻ, ജുവനൈൽ ജസ്റ്റിസ് ബോർഡ്, ജൻഡർ പാർക്ക്, സാമൂഹിക നീതി ബോർഡ്, െഎ.സി.ഡി.എസ് മിഷൻ, ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി, അഗതി മന്ദിരങ്ങൾ, നിർഭയ, ശിശുേക്ഷമ സമിതി, അംഗൻവാടി വർേക്കഴ്സ് ആൻഡ് െഹൽേപഴ്സ് െവൽെഫയർ ഫണ്ട് ബോർഡ് എന്നീ വകുപ്പുകളാണ് പ്രധാനമായും ഇതിന് കീഴിൽവരിക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.