മുല്ലപ്പെരിയാർ ഡാം
ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാറിനോടും തമിഴ്നാടിനോടും പ്രതികരണം തേടി സുപ്രീംകോടതി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാലാവധി പഠിക്കാനും എന്ന് ഡീകമീഷൻ ചെയ്യണമെന്നു നിശ്ചയിക്കുന്നതിനും അന്താരാഷ്ട്ര ഡാം സുരക്ഷാ സംഘത്തെ നിയമിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
സേവ് കേരള ബ്രിഗേഡ് സംഘടന പ്രസിഡന്റ് അഡ്വ. റസൽ ജോയിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 130 വർഷത്തെ പഴക്കമുള്ള ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ 10 ദശലക്ഷം ആളുകളുടെ ജീവൻ അപകടത്തിലാകുമെന്നും ഹരജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരി വാദിച്ചു.
പുതിയ ഡാം പണിതെങ്കിൽ മാത്രമേ പരിഹാരമാകൂ. കേന്ദ്രത്തിന്റെയും തമിഴ്നാടിന്റേയും മറുപടി ലഭിച്ച ശേഷം തുടർനടപടിയുടെ കാര്യത്തിൽ കോടതി തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.