Posted On
date_range Updated On
date_range സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ട്രെയിൻ മാറിയെത്തിയ തെലങ്കാന സ്വദേശി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച ഒരാൾ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെലങ്കാന സ്വദേശി അഞ്ജയ്യയാണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട ഇയാൾ ട്രെയിൻ മാറിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
തെലങ്കാനയിലേക്ക് പോകാനായി രാജസ്ഥാനിൽ നിന്ന് ട്രെയിൻ കയറിയതായിരുന്നു അഞ്ജയ്യയും കുടുംബവും. എന്നാൽ ട്രെയിൻ മാറി കേരളത്തിൽ എത്തപ്പെടുകയായിരുന്നു. ഇയാളും കുടുംബവും 22ാം തീയതിയാണ് രാജസ്ഥാനിൽ നിന്ന് തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.