കണ്ണൂരിൽ കോവിഡ്​ സ്ഥിരീകരിച്ചത്​ ദുബൈയിൽനിന്ന്​ വന്നയാൾക്ക്​

കണ്ണൂർ: ജില്ലയില്‍ ഞായറാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത് മൂര്യാട് സ്വദേശിയായ പ്രവാസിക്ക്​. മാര്‍ച്ച് 17ന് ദുബൈയി ല്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് 40കാരനായ ഇദ്ദേഹം നാട്ടിലെത്തിയത്. ഏപ്രില്‍ 10ന് സ്രവ പരിശോധനക്ക്​ വി ധേയനായ ശേഷം ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്​മ​​െൻറ്​ സ​​െൻററിലേക്ക്​​ മാറ്റും. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72 ആയി.

ജില്ലയില്‍ 7836 പേരാണ്​ കോവിഡ്​ ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളത്​. ഇവരില്‍ 102 പേര്‍ ആശുപത്രിയിലും 7734 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 52 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഒമ്പതും കണ്ണൂർ ജില്ല ആശുപത്രിയില്‍ 10 പേരും കോവിഡ് ട്രീറ്റ്‌മ​​െൻറ്​ സ​​െൻററില്‍ 31പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെ 1189 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 902 എണ്ണത്തി​​​െൻറ ഫലം വന്നു. ഇതില്‍ 824 എണ്ണം നെഗറ്റീവാണ്. 287 എണ്ണത്തി​​​െൻറ ഫലം ലഭിക്കാനുണ്ട്.

Latest Video

Full View
Tags:    
News Summary - new covid case in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.