Posted On
date_range Updated On
date_range സംസ്ഥാനത്തെ ഏഴ് പൊതുമേഖല സ്ഥാപനങ്ങൾക്ക് പുതിയ അധ്യക്ഷൻമാർ; ഇവരാണത്
തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ ഏഴ് പൊതുമേഖല സ്ഥാപനങ്ങളുടെ ചെയർമാന്മാരെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി.
കേരളാ ബാംബൂ കോർപറേഷൻ ചെയർമാനായി ടി.കെ. മോഹനനെ നിശ്ചയിച്ചു. കിൻഫ്ര എക്സ്പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാനായി സാബു ജോർജിനെയും ആട്ടോ കാസ്റ്റ് ചെയർമാനായി അലക്സ് കണ്ണമലയെയും നിശ്ചയിച്ചു. ബിനോയ് ജോസഫാണ് യുൈനറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ.
ഹാൻഡിക്രാഫ്റ്റ്സ് െഡവലപ്മെൻറ് കോർപറേഷൻ ചെയർമാനായി പി. രാമഭദ്രനെയും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് (കെ.എസ്.ഐ.ഇ) ചെയർമാനായി പീലിപ്പോസ് തോമസിനേയും നിശ്ചയിച്ചു. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാനായി പി. ജയരാജൻ നേരത്തെ ചുമതലയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.