ചാ​വ​ക്കാ​ട്: 10.8 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​യി. കെ​ട്ടി​ട​ത്തി​ന്റെ അ​വ​ശേ​ഷി​ക്കു​ന്ന എ​ല്ലാ പ്ര​വൃ​ത്തി​ക​ളും ഈ ​മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പൊ​തു​മ​രാ​മ​ത്ത് മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വാ​ങ്ങാ​ൻ എം.​എ​ൽ.​എ നി​ർ​ദേ​ശം ന​ൽ​കി.

ചി​ങ്ങ​നാ​ത്ത് ക​ട​വ് പാ​ല​ത്തി​ന്റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യു​ള്ള സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ഈ ​മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി സ്ഥ​ലം കെ.​ആ​ർ.​എ​ഫ്.​ബി​ക്ക് കൈ​മാ​റു​മെ​ന്ന് സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ വ്യ​ക്ത​മാ​ക്കി. കൊ​ച്ച​ന്നൂ​ർ-​മ​ന്ദ​ലാം​കു​ന്ന് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നും അ​ടു​ത്ത മാ​സ​ത്തോ​ടെ ബി.​എം.​ബി.​സി പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും പി.​ഡ​ബ്ല്യു.​ഡി റോ​ഡ്സ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. അ​ഞ്ഞൂ​ർ-​ജൂ​ത​ക്കു​ളം റോ​ഡ് ബി.​സി പ്ര​വൃ​ത്തി ഈ ​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ക​രാ​റു​കാ​ര​നെ ടെ​ർ​മി​നേ​റ്റ് ചെ​യ്യാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

മു​തു​വ​ട്ടൂ​ർ-​കാ​വീ​ട് റോ​ഡി​ന്റെ ന​വീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. തീ​ര​ദേ​ശ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട വാ​ക്ക​യി​ൽ റോ​ഡ്, ചെ​ഗു​വേ​ര റോ​ഡ് എ​ന്നി​വ​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. തീ​ര​സം​ര​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പു​ന്ന​യൂ​ർ​ക്കു​ളം ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. ചേ​റ്റു​വ കാ​യ​ൽ സം​ര​ക്ഷ​ണം, ഏ​ങ്ങ​ണ്ടി​യൂ​ർ ആ​യി​രം​ക​ണ്ണി-​മീ​ൻ​ക​ട​വ് സൈ​ഡ് പ്രൊ​ട്ട​ക്ഷ​ൻ, ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ സൈ​ഡ് ഭി​ത്തി, മു​ന​ക്ക​ക്ക​ട​വ് കാ​യ​ൽ സം​ര​ക്ഷ​ണം എ​ന്നി​വ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ജ​ല​സേ​ച​ന വ​കു​പ്പ് അ​റി​യി​ച്ചു. ചേ​റ്റു​വ ഹാ​ർ​ബ​ർ, മു​ന​ക്ക​ക്ക​ട​വ് ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്റ​ർ എ​ന്നി​വ​യി​ലെ പ്ര​വൃ​ത്തി​ക​ളും യോ​ഗം വി​ല​യി​രു​ത്തി.

അ​ണ്ട​ത്തോ​ട് സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ടു​ത്ത മാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗു​രു​വാ​യൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ, ഗു​രു​വാ​യൂ​ർ യു.​പി സ്കൂ​ൾ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, പു​ന്ന​യൂ​ർ സ്കൂ​ൾ, ചാ​വ​ക്കാ​ട് വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പൂ​ക്കോ​ട് ഹെ​ൽ​ത്ത് സെ​ന്റ​ർ, ക​ട​പ്പു​റം വി.​എ​ച്ച്.​എ​സ്.​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ പ്ര​മോ​ദ്, അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ എ​ൻ.​വി. ആ​ന്റ​ണി, കെ​ട്ടി​ട വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ബീ​ന, വാ​ട്ട​ർ അ​തോ​റി​റ്റി, ഇ​റി​ഗേ​ഷ​ൻ, കെ.​ആ​ർ.​എ​ഫ്.​ബി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Chavakkad Taluk Hospital’s New Building Set for Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.