കൊച്ചുപിലാമൂട്ടിൽ പുതിയ പാലം: 9.21 കോടി അനുവദിച്ചു

തിരുവനന്തപുരം: കൊല്ലം നഗരത്തിൽ കൊച്ചുപിലാമൂട്‌ ജങ്‌ഷനിൽ ടി.എസ്‌ കനാലിന്‌ കുറുകെ പുതിയ പാലം നിർമിക്കും. ഇതിനായി 9.21 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കൊച്ചുപിലാമൂട്‌ ജങ്‌ഷനിലെ നിലവിലെ പാലത്തിന്‌ സമാന്തരമായാണ്‌ പുതിയ പാലം നിർമിക്കുക.

കൊല്ലം തുറമുഖത്തേയും ബീച്ചിനെയും ദേശീയപാതയുമായി ബന്ധിക്കുന്ന റോഡിലാണ്‌ വിശാലപാലം വരുന്നത്‌. ഇതിന്റെ നിർമാണം പൂർത്തിയാകുമ്പോൾ തുറമുഖത്തേയ്‌ക്കുള്ള കണ്ടയ്‌നർ നീക്കം സുഗമമാകും. കൊല്ലം ബിച്ചിൽ സഞ്ചാരികളുടെ തിരക്ക്‌ കൂടുതൽ അനുഭവപ്പെടുന്ന ദിവസങ്ങളിൽ, ബീച്ച്‌ മേഖലയിലേക്കുള്ള ഗതാഗത കുരുക്ക്‌ ഒഴിവാകും. കൊല്ലം നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ റിങ്‌ റോഡ്‌ സൗകര്യമൊരുക്കാനും പുതിയ പാലം സഹായകമാകും.

Tags:    
News Summary - New bridge at Kochupilamoot: 9.21 crore sanctioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.