മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് നിർവഹിച്ച പൊലീസ് വാഹനങ്ങൾ -ചിത്രങ്ങൾ: ബിമൽ തമ്പി
തിരുവനന്തപുരം: കേരള പൊലീസിന് കരുത്തേകാൻ 315 വാഹനങ്ങളുടെ പുതുനിര ഇന്ന് സേനയുടെ ഭാഗമായി. ബൊലേറോ, എക്സ്.യു.വി 300, ഗൂർഖ, ബൊലേറോ നിയോ, മഹിന്ദ്ര ഥാർ വാഹനങ്ങളാണ് ഇന്ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. പൊലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി 69 മോട്ടോർ സൈക്കിളുകളും നിരത്തിലിറങ്ങി.
തൈക്കാട് പൊലീസ് മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുന്നു
തൈക്കാട് പൊലീസ് മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തും മുതിർന്ന ഓഫിസർമാരും സന്നിഹിതരായി.
പദ്ധതി വിഹിതം, പൊലീസിന്‍റെ ആധുനീകരണത്തിനുള്ള ഫണ്ട്, കേരള റോഡ് സേഫ്റ്റി ഫണ്ട് എന്നിവയിൽനിന്ന് 28 കോടി രൂപ മുടക്കിയാണ് വാഹനങ്ങൾ വാങ്ങിയത്.
തൈക്കാട് പൊലീസ് മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുന്നു
പൊലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂം, ബറ്റാലിയൻ, എമർജൻസി റെസ്പോൺസ് സപ്പോർട് സിസ്റ്റം, ട്രാഫിക് എൻഫോഴ്സ്മെന്റ്, സ്പെഷൽ യൂനിറ്റ് എന്നിവക്കാണ് വാഹനങ്ങൾ ലഭിക്കുന്നത്. രണ്ട് ഇലക്ട്രിക് വാഹനങ്ങളും സേനയുടെ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.