???????? ??????????? ??????

രണ്ടായിരത്തിന്‍െറ നോട്ട് പൊടിയുന്നു

മലപ്പുറം: നഗരത്തിലെ വ്യാപാരിക്ക് ലഭിച്ച 2000ത്തിന്‍െറ നോട്ട് പൊട്ടിപൊടിയുന്നു. കോട്ടപ്പടി മാര്‍ക്കറ്റിലെ വാഴക്കുല മൊത്തവ്യാപാരി മേല്‍മുറി സ്വദേശി നാണത്ത് മുസ്തഫക്കാണ് (38) തൊട്ടാല്‍ പൊടിയുന്ന നോട്ട് ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ ചില്ലറ വില്‍പനക്കായി വാഴക്കുല വാങ്ങാനത്തെിയവരില്‍ ആരോ ആകാം നോട്ട് നല്‍കിയതെന്ന് മുസ്തഫ പറഞ്ഞു. 2000 നല്‍കിയവര്‍ക്കെല്ലാം നൂറിന്‍െറയും മറ്റും ചില്ലറ നോട്ടുകള്‍ ബാക്കി നല്‍കിയിരുന്നു. രാവിലെയുള്ള കച്ചവടത്തിനുശേഷം 2000ത്തിന്‍െറ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തവെയാണ് ഒരു നോട്ട് ചെറുകഷ്ണങ്ങളായി പൊടിയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മറ്റു നോട്ടുകള്‍ക്ക് കുഴപ്പമില്ല. കറന്‍സി ബുധനാഴ്ച ബാങ്ക് അധികൃതരെ കാണിക്കുമെന്ന് വ്യാപാരി പറഞ്ഞു.
Tags:    
News Summary - new 2000 note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.