പ്രളയ ദുരിതാശ്വാസം വൈകുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതം -മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസം വൈകുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയ ൻ. 13,313 വീടുകളാണ് പ്രളയത്തിൽ പൂർണമായും തകർന്നത്. അതിൽ 8,881 കുടുംബം സർക്കാർ സഹായത്തോെട സ്വന്തമായി വീടു നിർമിക്കാ ൻ തയാറായി മുന്നോട്ടു വന്നു. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് സ്വയം തയാറാകുന്നവർക്കാണ് ആദ്യം സഹായം നൽകണ്ടേത്. അതിൽ 6546 പേർക്ക് ഇതിനകം ഒന്നാം ഗഡു സഹായം വിതരണം ചെയ്തു. ബാക്കിയുള്ളവർക്ക് ജനുവരി പത്തിനകം ഒന്നാം ഗഡു വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂർണമായും തകർന്ന 2000 വീടുകൾ സഹകരണ മേഖല നിർമിച്ച് നൽകുന്നുണ്ട്. അതിനുള്ള നടപടികൾ മുേന്നാട്ടു പോകുന്നു. ബാക്കി വീടുകൾക്ക് സ്പോൺസർമാരെ കണ്ടെത്തിയിട്ടുണ്ട്.
സ്വന്തമായി ഭൂമിയില്ലാത്ത 1075 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്. അവർക്ക് സ്ഥലം കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം 2,43,162 ആണ്. 15 ശതമാനം വരെ കേടുപാട് സംഭവിച്ച വീടുകൾക്ക് 10,000 രൂപയും 30 ശതമാനം കേടുപാട് സംഭവിച്ച വീടുകൾക്ക് 60,000 രൂപയുമാണ് നൽകുന്നത്. ഇത് പരിശോധനകൾ ഒന്നും കൂടാതെ ജനുവരി പത്തിനകം വിതരണം ചെയ്യും. ബാക്കിയുള്ളവരുടെ കാര്യത്തിൽ പരിശോധന വേണം. അത് പൂർത്തിയാക്കിയ ശേഷം വിതരണം ചെയ്യും.
6,57,000 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം തൊണ്ണൂറു ദിവസത്തിനകം ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര സഹായത്തിന് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞ ശേഷം 1,12,385 അപേക്ഷകൾ ലഭിച്ചു. ഇതിൽ 1,11,873 അപേക്ഷകളും തീർപ്പാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.