ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ താൽപര്യമില്ല, നിരന്തരം ഉപദ്രവിച്ചിരുന്നു; സഹികെട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് മൊഴി

ആലത്തൂർ: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴിയെടുത്തു. തന്നെ ചെന്താമര നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ഭാര്യ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ആലത്തൂർ ഡിവൈ.എസ്.പി ഓഫിസിലെത്തിയാണ് ചെന്താമരയുടെ ഭാര്യ മൊഴി നൽകിയത്.

സഹികെട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. താനിപ്പോൾ എവിടെയാണ് താമസിക്കുന്നതെന്നു പോലും ചെന്താമരക്ക് അറിയില്ല. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ താൽപര്യമില്ല. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയിരുന്നതെന്നും ഭാര്യ പറയുന്നു.

2019ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ ചെന്താമര ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയാണ് ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരനെയും സുധാകരന്‍റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.

സാക്ഷികൾ പിന്നീട് മൊഴി മാറ്റാതിരിക്കാൻ പ്രധാന സാക്ഷികളുടെ മൊഴി മജിസ്ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തി വരുകയാണ് പൊലീസ്.

Tags:    
News Summary - Nenmara Double Murder: I don't want to be known as Chenthamara's wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.