തിരുവനന്തപുരം: നെല്ലിയാമ്പതിയിൽ പാട്ടക്കരാർ ലംഘിച്ച എസ്റ്റേറ്റുകളുെട ഏറ്റെടുക്കൽ വീണ്ടും വിവാദത്തിലേക്ക്. എട്ട് എസ്റ്റേറ്റുകളുടെ കൈവശമുള്ള 2897 ഏക്കർ ഏറ്റെടുക്കാനുള്ള വനംവകുപ്പ് തീരുമാനത്തിന് അനുമതി തേടി അയച്ച ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നിയമോപദേശത്തിന് വിട്ടു.
ഏറ്റെടുക്കൽ വൈകാൻ ഇത് കാരണമാകും. ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന് നിയമസെക്രട്ടറി ഉപദേശം നൽകിയതിന് പിന്നാലെയാണ് ഫയൽ അഡ്വക്കറ്റ് ജനറലിന് അയച്ചത്. കരാർ വ്യവസ്ഥ പ്രകാരം ലംഘനം കണ്ടാൽ പാട്ടക്കരാർ റദ്ദാക്കി വനഭൂമി ഏെറ്റടുക്കുന്നതിന് നിയമോപദേശം തേടേണ്ടതില്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
തോട്ടം ഏറ്റെടുക്കുന്നതിന് മുമ്പായി തൊഴിൽ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യൂനിയൻ നേതാക്കൾ നിവേദനം നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ ഇടപെടലെന്ന് പറയുന്നു. ടീ ആന്‍ഡ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡിന് പാട്ടത്തിന് നല്‍കിയിരുന്ന മണലാരു, പോത്ത്പാറ, കരടിമല, ലില്ലി, കൊച്ചിൻ മണലാരു, വിക്ടോറിയ, മംഗ്വുഡ് എന്നീ എസ്റ്റേറ്റുകൾ ഏറ്റെടുക്കാനായിരുന്നു ആദ്യ ഫയൽ. 2553 ഏക്കറാണ് ആകെ വിസ്തൃതിയെങ്കിലും ഇതിൽ കുറച്ച് ഭാഗം പരിസ്ഥിതി ലോല പ്രദേശമായി (ഇ.എഫ്.എൽ) നേരത്തേ പ്രഖ്യാപിച്ചിരുന്നു.
അവശേഷിക്കുന്ന 1989 ഏക്കർ ഏറ്റെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അനുമതി തേടിയത്. ഇതിന് പുറമെയാണ് വി.കെ കമ്പനിയുടെ 808 ഏക്കർ ഏറ്റെടുക്കാനുള്ള മറ്റൊരു ഫയൽ. ഇൗ എസ്റ്റേറ്റ് വിജയ ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുത്ത് കുടിശ്ശിക വരുത്തിയതായും വന്യജീവികളെ വേട്ടയാടിയതായും റിപ്പോർട്ടുണ്ട്.
51 ഏക്കർ ൈകയേറി. ആദ്യ ഫയലാണ് നിയമസെക്രട്ടറിയടക്കം അനുകൂല റിപ്പോർട്ട് നൽകിയത്. ഇതിനെ തുടർന്നാണ് രണ്ട് ഫയലുകളും ഇപ്പോൾ അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശത്തിനയച്ചത്.
ബ്രിട്ടീഷ് പ്ലാൻറര്മാര്ക്ക് പാട്ടത്തിന് നൽകിയ ഭൂമി
1860ല്‍ ബ്രിട്ടീഷ് റസിഡൻറായിരുന്ന ടി.എന്‍. മാര്ട്ട്ബി കൊച്ചിന് ദിവാനായിരുന്ന തോട്ടയ്ക്കാട്ട് ശങ്കുണ്ണിമേനോന്‍ കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് നെല്ലിയാമ്പതി വനമേഖലകള്‍ ബ്രിട്ടീഷുകാരായ പ്ലാൻറര്മാര്ക്ക് പാട്ടത്തിന് നൽകിത്തുടങ്ങിയത്. 1909ല്‍ റിസര്‍വ് വനമായി വിജ്ഞാപനം ചെയ്തപ്പോള്‍ ഈ 25 എസ്റ്റേറ്റുകളും വനഭൂമിക്കകത്തുള്ള പ്രത്യേകഭാഗമായി നിലനിര്‍ത്തി. പാട്ട അവകാശമൊഴികെ, ഉടമസ്ഥാവകാശമുള്പ്പെടെയുള്ള മറ്റെല്ലാ അവകാശവും കൊച്ചി രാജാവില്‍ നിലനിര്‍ത്തിയാണ് പാട്ടക്കരാറുകള്‍ തയാറാക്കിയത്. ലംഘനം കണ്ടെത്തിയാൽ നോട്ടിസ് നൽകിയും നേരിൽ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയും ഭൂമി ഏറ്റെടുക്കാമെന്നാണ് കരാറിലുള്ളതെന്ന് തുത്തംപാറ എസ്േറ്ററ്റ് ഏറ്റെടുത്ത അന്നത്തെ ഡി.എഫ്.ഒ വി.കെ. ഫ്രാൻസിസ് പറഞ്ഞു. ഏറ്റെടുത്ത് സർക്കാർ ഉത്തരവിറങ്ങിക്കഴിഞ്ഞാൽ പിന്നീട് വനഭൂമിയാണ്. സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.