നീറ്റ് പരീക്ഷ: ചോദ്യപേപ്പർ തികഞ്ഞില്ല, ഈങ്ങാപ്പുഴ സെന്ററിൽ വിദ്യാർഥികൾ വലഞ്ഞു

കോഴി​ക്കോട്: നീറ്റ് പരീക്ഷക്ക് കോഴിക്കോട് ഈങ്ങാപ്പുഴ മാർബസേലിയസ് സ്കൂളിലെ സെന്ററിൽ എത്തിച്ച ചോദ്യപേപ്പർ മതിയായില്ല. ഇതോടെ, വിദ്യാർഥികൾ വലഞ്ഞു. ചോദ്യപ്പേപ്പർ തികയാതെ വന്ന സാഹചര്യത്തിൽ മറ്റു സെന്ററുകളിൽ നിന്ന് ബാക്കി വന്നവ എത്തിക്കുകയായിരുന്നു. ഇൗ സാഹചര്യത്തിലാണ് പരീക്ഷ വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം.

480 ഓളം വിദ്യാർഥികളാണിവിടെ പരീക്ഷ എഴുതേണ്ടിയിരുന്നത്. 5.20ന് പരീക്ഷ സമയം കഴിഞ്ഞിട്ടും വിദ്യാർഥികൾ പുറത്തിറങ്ങാത്ത സാഹചര്യത്തിൽ രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് ആവശ്യത്തിന് ചോദ്യപേപ്പർ ഇല്ലാത്തതിനാൽ വൈകിയാണ് നടന്നതെന്ന് അറിയുന്നത്. 7.30നാണിവിടെ പരീക്ഷ അവസാനിച്ചത്. ഏറെ ഗൗരവത്തോടെ നടത്തേണ്ട പരീക്ഷയെ ഇത്രയും ലാഘവത്തോടെ കൈകാര്യം ചെയ്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ഉയരുകയാണ്.

Tags:    
News Summary - NEET Exam: Question Paper Not Enough

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.