Posted On
date_range Updated On
date_range നീറ്റ് പരീക്ഷയിലെ വസ്ത്ര പരിശോധന; അധ്യാപകർക്കെതിരെ കേസ്
കൊച്ചി: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പരീക്ഷ എഴുതാൻ തടസമുണ്ടാക്കിയതിന് എറണാകുളം തോപ്പും പടി പൊലീസാണ് കേസെടുത്തത്.
വിവിധ കേന്ദ്രങ്ങളിൽ പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടി വസ്ത്രം അഴിപ്പിക്കുകയും വസ്ത്രത്തിെൻറ കൈ മുറിക്കുകയും ചെയ്ത സംഭവം വൻ വിവാദമായിരുന്നു.
എന്നാൽ പരീക്ഷക്കെത്തിയവരുടെ വസ്ത്രം പരിശോധിച്ച രീതിയിൽ അപാകതയില്ലെന്നും പ്രശ്നങ്ങൾക്ക് കാരണം ചിലരുടെ അമിതാവേശമാണെന്നുമാണ് സി.ബി.എസ്.ഇ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.