നീറ്റ്​ പരീക്ഷ: മതസൗഹാർദത്തി​െൻറ വാതിലുകൾ തുറന്ന് മസ്ജിദുകൾ

ആലുവ: നീറ്റ് മെഡിക്കൽ പരീക്ഷക്ക്​ വിവിധ നാടുകളിൽനിന്ന്​ എത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നിൽ മതസൗഹാർദത്തി​​​െൻറ വാതിലുകൾ തുറന്നിട്ട്​ മസ്​ജിദുകൾ. അന്യദേശത്ത് ഉൾഗ്രാമത്തിൽ എത്തിപ്പെടുമ്പോൾ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ഓർത്ത് ആവലാതിപ്പെട്ടിരുന്നവർക്ക് വലിയ ആശ്വാസമാണ് മസ്ജിദുകളിൽ ലഭിച്ചത്. പരീക്ഷാർഥികൾക്കും രക്ഷിതാക്കൾക്കും വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾക്കും സൗകര്യമൊരുക്കിയാണ് മലയൻകാട് വാദിഹിറ മസ്ജിദും ചാലക്കൽ അസ്ഹറുൽ ഉലൂം കോളജ് കാമ്പസിലെ മസ്ജിദും മാതൃകയായത്. 

തമിഴ്‌നാട്ടിൽനിന്നടക്കം ആയിരത്തിയിരുനൂറോളം പരീക്ഷാർഥികളാണ് തോട്ടുമുഖം ശിവഗിരി സ്കൂളിലും ചാലക്കൽ അമൽ പബ്ലിക് സ്കൂളിലുമെത്തിയത്. നഗരത്തിൽനിന്ന് മാറി ഒറ്റ​െപ്പട്ട രണ്ട് പരീക്ഷകേന്ദ്രത്തിലും പുലർച്ച മുതൽ രക്ഷിതാക്കൾ കുട്ടികളുമായെത്തിയിരുന്നു. ഇവർക്ക് വിശ്രമിക്കാനോ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനോ തൊട്ടടുത്തെങ്ങും സൗകര്യം ഇല്ലാത്തതിനാൽ രണ്ട് പള്ളിയും തുറന്നിടുകയായിരുന്നു. 

വാദിഹിറ ഇസ്‌ലാമിക് ട്രസ്‌റ്റിനെ നേര​േത്ത ശിവഗിരി സ്കൂൾ വിവരം അറിയിച്ചിരുന്നതിനാൽ വിപുല സൗകര്യങ്ങൾ മസ്ജിദിൽ ഒരുക്കിയിരുന്നു. ഹാളിലും ഷീറ്റ് മേഞ്ഞ മുറ്റത്തും കെട്ടിടത്തി‍​​െൻറ മുകൾഭാഗത്തും ഫാനും ഇരിക്കാനുള്ള സൗകര്യവും ഒരുക്കി. ഇവിടം നിറഞ്ഞുകവിഞ്ഞതോടെ ആളുകൾക്ക് മസ്​ജിദി​​​െൻറ ഉൾഭാഗത്തും സൗകര്യം അനുവദിച്ചു. ലഘുപാനീയങ്ങളും നൽകി. ശനിയാഴ്ച രാത്രി എത്തിയവർക്ക് ഉറങ്ങാനും സജ്ജീകരണം ഒരുക്കിയിരുന്നു. കഴിഞ്ഞതവണ അറിയിപ്പ് ലഭിക്കാതിരുന്നതിനാൽ അപ്രതീക്ഷിതമായി വന്ന ജനക്കൂട്ടത്തിന് വിശ്രമിക്കാൻ സ്ഥലവും ലഘുഭക്ഷണവും നൽകി വാദിഹിറയിലെ പ്രവർത്തകർ  മാതൃകപരമായ പ്രവർത്തനം കാഴ്ച​െവച്ചിരുന്നു. 

ഇക്കുറി കെ.എസ്.യു, ഫ്രറ്റേണിറ്റി, വെൽഫെയർ പാർട്ടി പ്രവർത്തകരും സൗകര്യമൊരുക്കാൻ മുന്നിട്ടിറങ്ങി. അമൽ പബ്ലിക് സ്‌കൂളിലെ പരീക്ഷ സ​​െൻററിൽ എത്തിയവർ​ ചാലക്കൽ അസ്ഹറുൽ ഉലൂം കോളജ്​ കാമ്പസിലെ മസ്​ജിദിൽ വിശ്രമിച്ചു. ആരാധനാലയത്തി‍​​െൻറ ആത്മീയാന്തരീക്ഷത്തിൽ മക്കൾക്ക്​ പ്രാർഥിച്ചിരിക്കാൻ കഴിഞ്ഞെന്ന് രക്ഷിതാക്കൾ പറഞ്ഞു. 
 

Tags:    
News Summary - neet exam- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.