തിരുവനന്തപുരം: സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് കേരകര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ച നീര ഉൽപാദന കമ്പനികൾ തകർച്ചയിൽ. നീര ഉൽപാദനത്തിനുള്ള സാങ്കേതികവിദ്യ സൗജന്യമായി കമ്പനികൾക്ക് നൽകുമെന്നായിരുന്നു സർക്കാറിെൻറ ഉറപ്പ്. നീര ടെക്നീഷ്യൻമാരെ പരിശീലിപ്പിക്കുന്നതിന് നാളികേര വികസന ബോർഡ് സഹായം നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇതിനായി തുക വകയിരുത്തിയെങ്കിലും നടപ്പായില്ല.
വെൻറിങ് മെഷീനുകൾക്കും വിൽപന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും നാളികേര ഉൽപാദക ഫെഡറേഷനുകൾക്കും നാളികേര ഉൽപാദക സൊസൈറ്റികൾക്കും നാളികേര വികസന ബോർഡ് സാമ്പത്തിക സഹായം നൽകുമെന്ന ഉറപ്പിലാണ് കമ്പനികൾ രൂപവത്കരിച്ചത്. കര്‍ഷകരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കമ്പനികള്‍ക്ക് സഹായം നല്‍കുന്നതിലും ഉൽപന്നമെന്നനിലയില് നീരയെ പ്രോത്സാഹിപ്പിക്കുന്നതിലും സര്‍ക്കാര്‍ താല്പര്യമെടുക്കുന്നില്ലെന്നാണ് കർഷകരുടെ അഭിപ്രായം.
ഉല്പന്നത്തിെൻറ വിപണനമാണ് നേരിടുന്ന വെല്ലുവിളി. നീര ഉപഭോഗം േപ്രാത്സാഹിപ്പിക്കാൻ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിപണിയിൽ ഇറങ്ങിയ നീരക്ക് പല രുചികളായിരുന്നു. ഈ വിഷയം പരിഹരിക്കുന്നതിന് ഒറ്റ സാങ്കേതികവിദ്യ നടപ്പാക്കുന്നത് സംബന്ധിച്ചും സർക്കാർ ചർച്ച നടത്തിയിരുന്നു. ആധുനിക സാങ്കേതിക യന്ത്രത്തിന് മൂന്നരക്കോടി മുതൽ മുടക്കണം. മിൽമയുടെ വളർച്ചക്ക് സഹായം നൽകിയതുപോലെ സർക്കാർ സഹായിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.