കരുളായി: പ്രളയത്തിൽ നെടുങ്കയം തടിഡിപ്പോയിൽ വിൽപനക്കുവെച്ച ഒരുകോടിയോളം രൂപ വി ലമതിക്കുന്ന തേക്കുതടികൾ ഒലിച്ചുപോയി. കരിമ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്നാണ് ഒഴുകി പ്പോയത്. 1962 എഴുത്തുകല്ല് തേക്കുതോട്ടത്തില്‍നിന്ന് ശേഖരിച്ച് ഡിപ്പോ പരിസരത്ത് ലാട്ട് ചെയ്തുവെച്ച തടികളാണ് നഷ്ടപ്പെട്ടത്.
ഈ ഭാഗത്ത് അടുക്കിവെച്ച 2,000 ക്യുബിക് മീറ്റര്‍ വരുന്ന തടികളാണ് പ്രധാനമായും ഒഴുകിയത്. ഏതാനും തടികള്‍ സ്ഥാനം തെറ്റിയും കുറേയെണ്ണം താഴെ ഭാഗത്ത് അടിഞ്ഞുകൂടിയും കിടക്കുന്നുണ്ട്. ആളുകള്‍ ലേലത്തില്‍ പിടിച്ച് കൊണ്ടുപോകാന്വെച്ച തടികളും നഷ്ടമായി. തടികള്‍ അട്ടിവെച്ചിരുന്ന പ്രദേശത്ത് വന്‍തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാൽ അടിയില്‍ പെടാനുള്ള സാധ്യതയുമുണ്ട്. ഇവയെല്ലാം ശേഖരിച്ച് നമ്പര്‍ നോക്കി അടുക്കിവെച്ചാലേ തടികളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂ. ഏകദേശം 500 ക്യുബിക് മീറ്റര്‍ തടികള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്ക്. പുഴയിലൂടെ ഒഴുകി കരക്കടിയാന്‍ സാധ്യതയുള്ള തടികള്‍ കണ്ടുകിട്ടുന്നവര്‍ 9447979175, 8547602117 നമ്പറുകളില്‍ അറിയിക്കണമെന്ന് പാലക്കാട് ടിമ്പര്‍ സെയില്‍സ് ഡി.എഫ്.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.