തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ഹൈകോടതി ജഡ് ജി ജസ്റ്റിസ് നാരായണക്കുറുപ്പാണ് അന്വേഷണ കമീഷൻ. ആറുമാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശിക്കുമെന്ന് മന ്ത്രിസഭയോഗശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പൊലീസ് അന്വേഷണത്തിന് പുറമ െയാകും ജുഡീഷ്യൽ അന്വേഷണം. പൊലീസ് അന്വേഷണം തുടരുന്നത് ജുഡീഷ്യൽ അന്വേഷണത്തിന് തടസ്സമല്ല. കസ്റ്റഡി മരണം എങ്ങനെ ഉണ്ടായി, എന്താണ് ഇടയാക്കിയത്, സംഭവങ്ങൾ എന്തൊക്കെ, മറ്റ് നടപടികൾ, കസ്റ്റഡിമരണം തടയൽ തുടങ്ങിയ കാര്യങ്ങളിൽ ജുഡീഷ്യൽ അേന്വഷണത്തിലൂടെയേ ശിപാർശകൾ നൽകാനാകൂ. പൊലീസ് അന്വേഷണത്തിൽ നടപടിയേ ഉണ്ടാകൂ. ഇടുക്കി എസ്.പിക്കെതിരെ പല പരാതികളും ഉണ്ട്. അവ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിനകത്ത് ക്രിമിനലുകളുണ്ടോയെന്ന ചോദ്യത്തിന് ‘ഇത്തരം ചില ആളുകൾ ഉണ്ട് എന്നതാണ് നെടുങ്കണ്ടം സംഭവം കാണിക്കുന്നത് എന്നായിരുന്നു മറുപടി. നെടുങ്കണ്ടം സംഭവത്തിന് ഒരു ന്യായീകരണവുമില്ല. സി.ബി.െഎ അന്വേഷണം ആവശ്യമില്ല. നന്നായി അന്വേഷണം നടക്കുന്നു. രാജ്കുമാറിെൻറ കുടുംബം വന്ന് കണ്ടപ്പോഴും അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയിരുന്നു. അവരുടെ നിവേദനത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫലപ്രദ അന്വേഷണവും നടപടിയും ഉണ്ടാകുമെന്നും ആശങ്ക വേണ്ടെന്നും പറഞ്ഞപ്പോൾ യോജിക്കുകയായിരുന്നു. രാജ്കുമാർ കുഴപ്പക്കാരനാണെന്ന് മന്ത്രി എം.എം. മണി പറഞ്ഞതായി തനിക്കറിയില്ല. പറഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.
ആഭ്യന്തരവകുപ്പിന് വീഴ്ചയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇത്തരം സംഭവങ്ങളിൽ ഒരാൾ തെറ്റ് ചെയ്താലും ആളുകൾ ആഭ്യന്തരവകുപ്പിനെയാണ് കാണുന്നെതന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടി എടുക്കുന്നില്ലെങ്കിലാണ് ആഭ്യന്തരവകുപ്പ് കുറ്റക്കാരാവുക. അറസ്റ്റടക്കം നടപടി വന്നു. എ.വി. ജോർജിനെ കോഴിക്കോട് കമീഷണറാക്കിയതിനെക്കുറിച്ച ചോദ്യത്തിന് ഒരാളോട് ചിലർക്കുള്ള വിരോധം തീർക്കാൻ ആഭ്യന്തരവകുപ്പ് നിന്നുകൊടുക്കില്ലെന്നായിരുന്നു മറുപടി. കുറ്റക്കാരാണെങ്കിൽ നടപടി എടുക്കും. കൃത്യമായി കാര്യങ്ങൾ ചെയ്തുപോകുന്നവരെ ക്രൂശിക്കില്ല. പൊലീസിലെ ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.