നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചതായി തൊടുപുഴ സി.ജെ.എമ്മിൻെ റ അന്വേഷണ റിപ്പോർട്ട്. ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്‍ രാജ്​കുമാറി​​െൻറ കേസിൽ നിയമപരമായ നടപടി ക്രമങ് ങൾ പാലിച്ചില്ലെന്നാണ്​ റിപ്പോര്‍ട്ടില്‍ വിമര്‍ശനം.

രാജ്കുമാറി​നെ ഡോക്​ടറെ കാണിച്ചതി​​െൻറ മെഡിക്കൽ രേഖകൾ മജിസ്​ട്രേറ്റ്​ പരിശോധിച്ചില്ല.വാഹനത്തിലെത്തി രാജ്കുമാറിനെ പ്രതിയെ പരിശോധിച്ചതിനാൽ ശരീരത്തിലെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ സൂക്ഷിച്ചശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. എന്നാല്‍ ഇക്കാര്യത്തിൽ മജിസ്​ട്രേറ്റ്​ പൊലീസിനോട്​ വിശദീകരണം ചോദിച്ചില്ലെന്ന​ും സി.ജെ.എം ചൂണ്ടിക്കാട്ടുന്നു.
മജിസ്​ട്രേറ്റ്​ രശ്മി രവീന്ദ്ര​​െൻറ ഭാഗത്തുനിന്ന് ഇതിനു മുമ്പും സമാന വീഴ്ചയുണ്ടായിട്ടുണ്ടെന്ന്​ ആരോപണമുയർന്നിട്ടുണ്ട്​.

Tags:    
News Summary - Nedumkandam Custody death - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.