തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ബുധനാഴ്ച അറസ്റ്റിലായ എ.എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പീരുമേട് കോടതി റിമാൻഡ് െചയ്തു. അതിനി ടെ, കേസിലെ ഒന്നും നാലും പ്രതികളായ എസ്.ഐയുടെയും സിവില്‍ പൊലീസ് ഓഫിസറുടെയും ജാമ്യാപേ ക്ഷ തൊടുപുഴ സെഷന്‍സ് കോടതി തള്ളി.
സാമ്പത്തിക തട്ടിപ്പുകേസ് പ്രതി രാജ്കുമാർ കസ്റ്റഡി മർദനത്തെ തുടർന്ന് റിമാൻഡിലിരിക്കെ മരിച്ച കേസിൽ ഒടുവിൽ അറസ്റ്റിലായ എ.എസ്.ഐ റോയ് പി. വര്‍ഗീസ്, സി.പി.ഒ ജിതിന്, ഹോം ഗാര്‍ഡ് ജയിംസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് പീരുമേട് കോടതിയില്‍ ഹാജരാക്കിയത്. മൂവരെയും കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ ദേവികുളം സബ് ജയിലിലേക്ക് മാറ്റി.
ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സമര്‍പ്പിക്കും. അറസ്റ്റിലായ ഉടൻ എസ്.ഐ റോയ് പി. വര്‍ഗീസിനെയും ജയിംസിനെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാജ്കുമാറിെൻറ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ തിരുത്തിയെന്നാണ് എ.എസ്.ഐ റോയിക്കെതിരായ കുറ്റം.
രാജ്കുമാറിനെ മർദിക്കുന്നതിനു സഹായം നല്‍കിയെന്നതാണ് മറ്റു രണ്ടുപേര്‍ക്കുമെതിരായ കുറ്റം. ഒന്നാം പ്രതി എസ്.ഐ കെ.എ. സാബു, സി.പി.ഒ സജീവ് ആൻറണി എന്നിവരുടെ ജാമ്യാപേക്ഷ തൊടുപുഴ സെഷന്‍സ് കോടതി തള്ളിയതോടെ ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.