Posted On
date_range Updated On
date_range കസ്റ്റഡി മരണം: എസ്.പി, ഡി.വൈ.എസ്.പി എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതി
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി. കേസില്‍ ഒന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.
എസ്‍.പിയും ഡി.വൈ.എസ്.പിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് ഒന്നാം പ്രതി എസ്.ഐ സാബു പറഞ്ഞിരുന്നു. ഈ ആരോപണം അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ ന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഒന്നാം പ്രതി എസ്.ഐ സാബുവിനും സി.പി.ഒ സജീവ് ആൻറണിക്കും ജാമ്യം നൽകാത്തതെന്നും കോടതി വ്യക്തമാക്കി.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ മൂന്ന് പൊലീസുകാർ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.