ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ നാവികസേനയുടെ തീ അണക്കൽ ശ്രമം തുടരുന്നു

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള നാവികസേനയുടെ ശ്രമം തുടരുന്നു. നാവികസേനാ ഹെലികോപ്റ്റർ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിന് മുകളിൽ 5000 ലിറ്റർ വെള്ളം ചീറ്റിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ലാർജ് ഏരിയ ഏരിയൽ ലിക്വുഡ് ഡിസ്പേഴ്സൽ എക്യുപെന്‍റ് ആണ് ഇതിനായി ഉപയോഗിക്കുന്നത്.

നാവികസേനെ കൂടാതെ സംസ്ഥാന അഗ്നിശമന സേനയും തീ അണക്കൽ പ്രവർത്തനങ്ങളിൽ സജീവമാണ്. നാവിക സേനയും അഗ്നിശമന സേനയും അടക്കം ആറു വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് നടപടി. ടാങ്കേഴ്സ് അസോസിയേഷൻ ലഭ്യമാക്കിയ ടാങ്കറുകളിൽ അഗ്നിശമനസേനക്കായി കൂടുതൽ വെള്ളം ബ്രഹ്മപുരത്ത് എത്തിക്കുന്നുണ്ട്.

തീ ആളിക്കത്തുന്നത് കുറഞ്ഞെങ്കിലും പ്രദേശത്ത് നിന്ന് പുക ഉയരുന്നുണ്ട്. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിന് എറണാകുളം കലക്ടറേറ്റിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.