ക​പ്പ​ലി​ൽ വെ​ച്ച് രോ​ഗ​ബാ​ധി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് ഹെ​ലി​കോ​പ്​​ട​റി​ൽ കൊ​ച്ചി​യി​ലെ​ത്തി​ച്ച യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു 

സീഷെൽസ് കപ്പലിൽ നിന്ന് രോഗിയെ കരക്കെത്തിച്ച് നാവികസേന

കൊച്ചി: നടുക്കടലിൽ വെച്ച് രോഗബാധിതയായി അടിയന്തര വൈദ്യസഹായം ആവശ്യമായിവന്ന യുവതിയെ സീഷെൽസ് കോസ്റ്റ് ഗാർഡ് കപ്പലിൽനിന്ന് ദക്ഷിണ നാവികസേന രക്ഷപ്പെടുത്തി. ഐ.എൻ.എസ് ഗരുഡിലെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ വഴിയാണ് കൊച്ചിയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊച്ചിയിൽ നിന്ന് വിക്ടോറിയയിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ.

വ്യാഴാഴ്ച രാവിലെ 9.30ഓടെ കപ്പലിലുണ്ടായിരുന്ന ആലിസൺ ലാബിഷെ എന്ന യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ സമീപത്തുണ്ടായിരുന്ന ഐ.എൻ.എസ് ഷർദയിൽ റിപ്പോർട്ട് ചെയ്യുകയും അവിടേക്ക് ബോട്ട് മാർഗം എത്തിക്കുകയും ചെയ്തു.

ഉടൻ മിനിക്കോയ് ദ്വീപിൽനിന്ന് 15 കിലോമീറ്റർ വടക്കുള്ള ഐ.എൻ.എസ് ഷർദയിലേക്ക് കൊച്ചിയിൽനിന്ന് നേവി മെഡിക്കൽ ഓഫിസർ ഉൾപ്പെട്ട ഹെലികോപ്ടർ പുറപ്പെട്ടു. തുടർന്ന് യുവതിയുമായി വൈകീട്ട് 4.50ഓടെ ഹെലികോപ്ടർ കൊച്ചിയിലെത്തി. യുവതിയെ ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗി നിരീക്ഷണത്തിലാണെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും നാവികസേന അറിയിച്ചു. 

Tags:    
News Summary - Navy rescues patient from Seychelles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.